കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നതിെൻറ സൂചനയുമായി മ ഹിന്ദ രാജപക്സ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ഒക്ടോബർ 26ന് റനിൽ വിക്രമസിംെ ഗയെ പുറത്താക്കി പ്രസിഡൻറ് മൈത്രിപാല സിരിസേന രാജപക്സയെ പ്രധാനമന്ത്രിയാക്കിയത ോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
സിരിസേനയുടെ തീരുമാനം പാർലമെൻറ് അംഗീകരിച്ചിരുന്നില്ല. പാർലമെൻറിൽ ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അയോഗ്യനാണെന്ന കോടതിവിധികളുടെ അടിസ്ഥാനത്തിലാണ് രാജപക്സയുടെ രാജി. രാജപക്സക്കെതിരെ രണ്ടു തവണ പാർലമെൻറ് അവിശ്വാസ പ്രമേയം പാസാക്കിയിരുന്നു.
കൊളംബോയിലെ വസതിയിൽ നടന്ന ചടങ്ങിലാണ് രാജപക്സ രാജിക്കത്ത് നൽകിയത്. രാജപക്സയുടെ രാജിക്കാര്യം മകൻ നമൽ കഴിഞ്ഞദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അിതിനിടെ, വിക്രമസിംഗെ ഞായറാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ടെലിഫോൺ ചർച്ചയിൽ വിക്രമസിംെഗയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ സിരിസേന സമ്മതിച്ചതായി യുനൈറ്റഡ് നാഷനൽ പാർട്ടി അറിയിച്ചു.
രണ്ടുതവണ പ്രസിഡൻറായ രാജപക്സക്കെതിരെ 2015ലെ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയാണ് 67കാരനായ സിരിസേന പ്രസിഡൻറ് പദവിയിലെത്തിയത്. തുടർന്ന് സിരിസേനയും പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച വിക്രമസിംഗെയും ദേശീയ െഎക്യ സർക്കാറുണ്ടാക്കി കൈകോർക്കുകയായിരുന്നു.
പിന്നീട് ഇരുവരും ശത്രുക്കളായി മാറി. തുടർന്നാണ് വിക്രമസിംഗെയെ പുറത്താക്കാൻ സിരിസേന രാജപക്സയെ കൂട്ടുപിടിച്ചത്. ശ്രീലങ്കയിൽ രണ്ടു തവണ മാത്രമേ ഒരാൾക്ക് പ്രസിഡൻറാകാൻ കഴിയൂ. പ്രധാനമന്ത്രിയായാൽ ഭരണഘടന ഭേദഗതിയിലൂടെ അത് തിരുത്തിയെഴുതാമെന്നായിരുന്നു രാജപക്സയുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.