കൊളംബോ: ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ മൂന്നു ചർച്ചുകളിലും മൂന്ന് ആഡംബര ഹോ ട്ടലുകളിലുമുണ്ടായ സ്ഫോടന പരമ്പരകളിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയതായി ശ്ര ീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരു ഇന്ത്യക്കാരൻ വ്യാഴാഴ്ച മരണപ്പെട്ടു.
സ്ഫോടനത്തിൽ മരിച്ച വിദേശികൾ ഇതോടെ 36 ആയി. 14 വിദേശികളെ തിരിച്ചറിഞ്ഞിട്ടില്ല. 13 വിദേശികളുടെ മൃതദേഹങ്ങൾ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. കൊളംബോയിലെ ആശുപത്രികളിൽ ഇപ്പോൾ 12 വിദേശികൾ ചികിത്സയിലുണ്ട്.
സ്ഫോടന പരമ്പരകളിൽ 359 പേർ മരിക്കുകയും 500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐ.എസ് ഭീകരസംഘടന ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു. ലങ്കയിലെ നാഷനൽ തൗഹീദ് ജമാഅത്തുമായി (എൻ.ടി.ജെ.) ബന്ധമുള്ള ഒമ്പതു ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു. ഇതിനകം 75 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.