കൊളംബോ: ഈസ്റ്റർ ഞായർ ശ്രീലങ്കക്ക് കറുത്ത ദിവസമായിരുന്നു. എട്ടു സ്ഫോടന പരമ്പരകളിലാ യി 200 ലേറെ പേരുടെ ജീവൻ പൊലിഞ്ഞ കറുത്ത ഞായർ. 2009ല്‍ തമിഴ് വിമതരെ അടിച്ചമര്‍ത്തിയതിന് ശേഷം ശ്രീല ങ്ക ഒരു പതിറ്റാണ്ടായി ഭീകരമായ ആക്രമണങ്ങള്‍ക്ക് വേദിയായിരുന്നില്ല.
തമിഴ് ജനതക ്ക് പ്രത്യേക രാജ്യവും സ്വാതന്ത്ര്യവും എന്ന അവകാശവാദവുമായിട്ടാണ് എൽ.ടി.ടി.ഇ പോരാട് ടം തുടങ്ങിയത്. തമിഴ്വിമതരും സർക്കാറും തമ്മിൽ 1983ൽ തുടങ്ങിയ യുദ്ധത്തിൽ 70,000ത്തോളം പേർ കൊല്ലപ്പെടുകയും നിരവധി പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. ശ്രീലങ്കയുടെ വട ക്കുകിഴക്കൻ മേഖലയിൽ സ്വതന്ത്രരാഷ്ട്രത്തിനുവേണ്ടിയാണ് വിമതരുടെ പോരാട്ടം. 1985ലാണ് ലങ്കയെ നടുക്കി ആദ്യമായി സ്ഫോടനം ഉണ്ടാവുന്നത്. അനുരാധപുരത്ത് നടന്ന വെടിവെപ്പില്‍ കന്യാസ്ത്രീകൾ, സന്യാസിമാര്‍, സാധാരണ പൗരന്മാര് എന്നിവരടക്കം 146 പേരെയാണ് എല്‍.ടി.ടി.ഇ കൊലപ്പെടുത്തിയത്.
1987ല്‍ അലുത്ത് ഒയയില് 127 സിംഹളരെ എൽ.ടി.ടി.ഇ കൂട്ടക്കൊല നടത്തി, 1987ല്‍ ഇരട്ട സ്ഫോടനങ്ങളും. 1990, 92, 96 വര്‍ഷങ്ങളിലും നാടിനെ നടുക്കിയ സ്ഫോടനം എൽ.ടി.ടി.ഇ നടത്തിയിരുന്നു.
ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചു?
പള്ളികള്‍ ലക്ഷ്യമിട്ട് ചാവേറുകൾ വരുന്നുവെന്ന ഇൻറലിജൻസ് റിപ്പോർട്ടുണ്ടായിട്ടും ശ്രീലങ്കക്ക് ആക്രമണം തടയാനായില്ല. ഒരു വിദേശ ഇൻറലിജൻസ് ഏജൻസിയാണ് എൻ.ടി.ജെ എന്നറിയപ്പെടുന്ന നാഷനൽ തൗഹീദ് ജമാഅത്തിെൻറ നേതൃത്വത്തിൽ ചാവേറാക്രമണം നടക്കുമെന്ന മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ പ്രമുഖ പള്ളികളും കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷണറുടെ ഓഫിസും ആക്രമിക്കപ്പെടും എന്നായിരുന്നു വിവരം. വാർത്ത ഏജൻസിയായ എ.എഫ്.പിയാണ് വാർത്ത പുറത്തുവിട്ടത്. ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഏപ്രിൽ 11ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇൻറലിജൻസ് സന്ദേശം കൈമാറുകയും ചെയ്തു.
തുടർന്ന് ദേശീയ തലത്തിൽ മുന്നറിയിപ്പും നൽകി. രാജ്യത്തെ ബുദ്ധമത ആരാധനകേന്ദ്രങ്ങളിലെ പ്രതിമകൾ വ്യാപകമായി നശിപ്പിച്ചു ശ്രദ്ധാകേന്ദ്രമായ സംഘടനയാണ് എൻ.ടി.ജെ. കഴിഞ്ഞ വർഷവും ഈ സായുധ സംഘടനയുടെ നേതൃത്വത്തിൽ രാജ്യത്ത് ആക്രമണം നടന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഫോടന പരമ്പരകൾക്കു പിന്നിൽ ഇവരാണെന്നു വ്യക്തമായിട്ടില്ല.
സഹായമഭ്യർഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്
സ്ഫോടനങ്ങളില്‍ സഹായമഭ്യര്‍ഥിച്ച് പള്ളി അധികൃതര്‍ ഫേസ്ബുക്കില്‍. നെഗമ്പോയിലെ കടുവാപിടിയയിലെ സെൻറ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെയാണ് സ്ഫോടനമുണ്ടായത്. ‘പള്ളിയില്‍ സ്ഫോടനം നടന്നിരിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങള്‍ പള്ളിയിലുണ്ടെങ്കില്‍ ദയവായി വന്ന് അവരെ സഹായിക്കൂ’ എന്നായിരുന്നു പള്ളി അധികൃതരുടെ ഫേസ്ബുക്ക് പോസ്റ്റ്.
നെഗമ്പോയിലെ തുറമുഖ മേഖലയിലെ പള്ളിയടക്കം ആറിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇവിടത്തെ ജനസംഖ്യയില്‍ 64 ശതമാനവും കത്തോലിക്കരാണെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ നടപടികൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.