ഖാലിദ സിയയുടെ ജാമ്യം സ്​റ്റേ ചെയ്​തു

ധാ​ക്ക: അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബം​ഗ്ലാ​ദേ​ശ്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യേ​കി​ക്കൊ​ണ്ട്​ 2015ലെ ​കൊ​ല​പാ​ത​ക ​േക​സി​ൽ ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം സു​​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​തു.

വി​ധി​പ്ര​കാ​രം മ​റ്റ്​ കേ​സു​ക​ളി​ൽ സി​യ​ക്ക്​ ജാ​മ്യം ല​ഭി​ച്ചാ​ലും ഒ​രു മാ​സം​കൂ​ടി അ​വ​ർ ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​രും. സി​യ അ​നാ​ഥാ​ല​യ ട്ര​സ്​​റ്റി​ന്​ ല​ഭി​ച്ച വി​ദേ​ശ ഫ​ണ്ടി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്ന കേ​സി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ബം​ഗ്ലാ​ദേ​ശ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി (ബി.​എ​ൻ.​പി) അ​ധ്യ​ക്ഷ​യാ​യ സി​യ​ക്ക്​ അ​ഞ്ചു​വ​ർ​ഷം ത​ട​വു ശി​ക്ഷ ല​ഭി​ച്ച​ത്.

നാ​ലാ​ഴ്​​ച​ക്കു​ ശേ​ഷം കേ​സി​ൽ വാ​ദം കേ​ൾ​ക്കാ​നും ജാ​മ്യം അ​നു​വ​ദി​ക്ക​ന്ന കാ​ര്യ​ത്തി​ൽ വി​ധി ക​ൽ​പി​ക്കാ​നും ഹൈ​കോ​ട​തി​യോ​ട്​ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - stay for Khaleda-Zia's bail-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.