റാമല്ല: മുസ്ലിം, ക്രിസ്ത്യൻ, ജൂത മതവിഭാഗങ്ങൾ ഒരുപോലെ വിശുദ്ധ ഭൂമിയായി ആദരിക്കുന്ന ജറൂസലം നഗരത്തെ സ്വതന്ത്രഭൂമിയായി നിലനിർത്താനുള്ള യു.എൻ തീരുമാനത്തെ 1948ലെ ആദ്യ യുദ്ധത്തോടെതന്നെ ഇസ്രായേൽ പൊളിച്ചിരുന്നു. നഗരത്തിെൻറ ഭൂരിപക്ഷം മേഖലകളും അന്ന് ഇസ്രായേൽ കൈയടക്കി.
കിഴക്കൻ ജറൂസലം പിന്നീട് ജോർഡെൻറ നിയന്ത്രണത്തിലായിരുന്നു. ഇതുകൂടി 1967ൽ പിടിച്ചെടുത്ത ഇസ്രായേൽ അവിഭക്ത ജറൂസലമിനെ തലസ്ഥാനമായും പിന്നീട് പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് ഫലസ്തീനികളെ ആട്ടിപ്പായിച്ചു.
മസ്ജിദുൽ അഖ്സ ഉൾപ്പെടുന്ന കിഴക്കൻ ജറൂസലം തങ്ങളുടെ തലസ്ഥാനമായി വിട്ടുകിട്ടണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.