ധാക്ക: പ്രത്യേക വിഭാഗങ്ങൾക്ക് സർക്കാർ ജോലി സംവരണം വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ബംഗ്ലാേദശിൽ വൻ വിദ്യാർഥി പ്രക്ഷോഭം. പൊലീസും പ്രക്ഷോഭകരുമായുള്ള ഏറ്റുമുട്ടലിൽ 100ലേറെ പേർക്ക് പരിക്കേറ്റു. ധാക്ക സർവകലാശാലക്കു കീഴിലുള്ള വിദ്യാർഥികളാണ് സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയത്. ഇതിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ചിറ്റഗോങ്, ഖുൽന, രാജ്ഷാഹി, ബരിസാൽ, ജഹാംഗീർ നഗർ, രംഗ്പുർ, സിൽഹത്, സവാർ സർവകലാശാലകളിലെ വിദ്യാർഥികളും ക്ലാസുകൾ ബഹിഷ്കരിച്ച് പ്രക്ഷോഭത്തിൽ പങ്കുചേർന്നു.
തിങ്കളാഴ്ച രാവിലെയാണ് ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്. നഗരത്തിലെ പ്രധാന ചത്വരത്തിൽ ഒത്തുകൂടി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചതോടെ പ്രദേശം യുദ്ധക്കളമായി. പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിലും ലാത്തിയടിയിലും നിരവധി വിദ്യാർഥികൾ പരിക്കേറ്റുവീണു. 100ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് വക്താവ് ബച്ചു മിയ പറഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രക്ഷോഭകർ തങ്ങളെ കല്ലെറിയുകയും വൈസ് ചാൻസലറുടെ വീട് ആക്രമിക്കുകയും രണ്ടു കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ധാക്ക സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് ബലംപ്രയോഗിച്ച വാർത്തയറിഞ്ഞതോടെ രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലുള്ള സർവകലാശാലകളിലെ വിദ്യാർഥികളും പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു.
സിവിൽ സർവിസ് വിഭാഗത്തിലെ 56 ശതമാനം ജോലിയും 1971ലെ സ്വാതന്ത്ര്യസമരത്തിൽ പെങ്കടുത്തവരുടെ കുടുംബങ്ങൾക്കും കഷ്ടതകളനുഭവിക്കുന്ന ന്യൂനപക്ഷത്തിനുമായി നീക്കിവെക്കാനുമുള്ള ശൈഖ് ഹസീന സർക്കാറിെൻറ തീരുമാനത്തിനെതിരെയാണ് വിദ്യാർഥികളുടെ പ്രക്ഷോഭം. ഇതോടെ മിക്ക ബിരുദധാരികൾക്കുമുള്ള ജോലി അവസരം കേവലം 44 ശതമാനമായി കുറയുന്നതായി പ്രക്ഷോഭകരുടെ നേതാവ് ഹസൻ അൽമഅ്മൂൻ ചൂണ്ടിക്കാട്ടി. കേവലം അഞ്ചു ശതമാനത്തിനുവേണ്ടിയാണ് 56 ശതമാനം ജോലി നീക്കിവെക്കുന്നത്. ബാക്കി 95 ശതമാനത്തിന് ആകെയുള്ളത് 44 ശതമാനം ജോലിയും. ഇത് നീതികേടാണ് ^അദ്ദേഹം പറഞ്ഞു. സംവരണം 10 ശതമാനമായി കുറക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അതേസമയം, സംവരണ തീരുമാനത്തിൽനിന്ന് പിറകോട്ടില്ലെന്നാണ് സ്വാതന്ത്ര്യസമര നായകൻകൂടിയായ ശൈഖ് മുജീബുറഹ്മാെൻറ പുത്രികൂടിയായ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.