അണ്ഡാശയത്തിലെ ‘കുഞ്ഞുമസ്തിഷ്കം’ നീക്കംചെയ്തു

ടോക്യോ: വയറുവേദനയെ തുടര്‍ന്ന് ചികിത്സതേടിയ പെണ്‍കുട്ടിയുടെ അണ്ഡാശയത്തില്‍നിന്ന് തലച്ചോറിനു സമാനമായ മുഴ നീക്കംചെയ്തു. ജപ്പാനിലെ ഷിഖ മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍മാരാണ് 16കാരിയുടെ അണ്ഡാശയത്തില്‍നിന്ന് തലയോട്ടിപോലുള്ള അസ്ഥിഭാഗങ്ങളും തലച്ചോറിനു സമാനമായ മുഴയും മുടിയിഴകളും പുറത്തെടുത്തത്. വന്‍കുടലിന്‍െറ ഭാഗമായ അപ്പന്‍ഡിക്സില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആ ഭാഗം നീക്കംചെയ്യാന്‍ വയറുകീറിയപ്പോഴാണ് വൈദ്യശാസ്ത്രരംഗത്ത് അപൂര്‍വമായ മുഴ കണ്ടത്തെിയത്.

ടെറടോമ എന്ന വിഭാഗത്തില്‍പെട്ട ഇത്തരം മുഴകളില്‍ തലച്ചോറിനു സമാനമായ കോശങ്ങള്‍ കണ്ടത്തെുന്നത് ഇതാദ്യമാണെന്ന് ന്യൂറോ പത്തോളജി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അമ്മയുടെ ഗര്‍ഭധാരണ സമയത്ത് രൂപപ്പെട്ട ഇരട്ടക്കുട്ടികളില്‍ ഒന്നിന്‍െറ ഭ്രൂണം കൂടെയുള്ള ഭ്രൂണത്തിന്‍െറ ഉള്ളില്‍ കുടുങ്ങി വളര്‍ച്ച നിലച്ചുപോവുകയും പിന്നീട് പിറക്കുന്ന കുഞ്ഞിന്‍െറ ശരീരത്തില്‍ വളര്‍ച്ചനിലച്ച ഭ്രൂണത്തിന്‍െറ ഭാഗങ്ങള്‍ കണ്ടത്തെുന്നത് അപൂര്‍വമായി സംഭവിക്കാറുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം തലയോട്ടിയും തലച്ചോറും മുടിയിഴകളും മറ്റും കണ്ടത്തെുന്നത് ഇതാദ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
നീക്കംചെയ്ത മുഴയില്‍ മസ്തിഷ്കത്തില്‍ കണ്ടുവരുന്ന മൂലകോശങ്ങള്‍ കണ്ടത്തെിയതായി ഗവേഷകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്്.

Tags:    
News Summary - Surgeons Find ‘MONSTER’ Inside the Ovary of 16-Year-Old Japanese Girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.