ബെയ്ജിങ്: ചതുർദിന സന്ദർശനത്തിെൻറ ഭാഗമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനയിലെത്തി. ഷാങ്ഹായി കോഓപറേഷന്‍ ഓര്‍ഗനൈസേഷെൻറ (എസ്.സി.ഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് സുഷമ ചൈനയിലെത്തുന്നത്.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി യുമായി അവർ ചർച്ച നടത്തും. വാങ്ങുമായി ഞായറാഴ്ച ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്. വാങ് കഴിഞ്ഞമാസം സ്റ്റേറ്റ് കൗൺസിലറായി നിയമിക്കപ്പെട്ടശേഷം ആദ്യമായാണ് ഇരുവരും ചർച്ച നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാവും ചർച്ചയിൽ മുഖ്യമായും ഉൗന്നൽ നൽകുക. ദോക്ലാം പോലുള്ള അതിർത്തി തർക്കങ്ങളും ഇന്ത്യയുടെ എൻ.എസ്.ജി അംഗത്വവും ചർച്ചചെയ്യും. ചൈന സന്ദര്‍ശനത്തിനുശേഷം സുഷമ മംഗോളിയയിലേക്ക് പോകും.
സുഷമയുടെ ചൈന സന്ദര്‍ശനത്തിന് മുന്നോടിയായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ കമീഷന് ഡയറക്ടറുമായും സെന്‍ട്രല്‍ കമ്മിറ്റി യാങ് ജീച്ചിയുമായും ചര്‍ച്ച നടത്തിയിരുന്നു. ഏപ്രില്‍ 12, 13 തീയതികളിലായിരുന്നു ഡോവല്‍ ചൈനയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.