സിംഗപ്പൂർ സിറ്റി: 2015ൽ യമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ സാധിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജാവിനെ നേരിട്ടുവിളിച്ചതാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സിംഗപ്പുരിൽ നടക്കുന്ന മിനി പ്രവാസി ഭാരതീയ ദിവസിെൻറ (പി.ബി.ഡി) ഉദ്ഘാടനപ്രസംഗത്തിനിടെയായിരുന്നു മന്ത്രി യമനിലെ ദൗത്യത്തെ പറ്റി സംസാരിച്ചത്.
ആഭ്യന്തരയുദ്ധത്തിനിടയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സ്ഥിതി മനസ്സിലാക്കിയ താൻ, സൗദി രാജാവുമായുള്ള ഉൗഷ്മള ബന്ധം അവസരോചിതമായി ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നുവെന്നും സുഷമ പറഞ്ഞു. നാലായിരത്തോളം ഇന്ത്യക്കാരെയാണ് ഒാപറേഷൻ റാഹത് എന്ന് പേരിട്ട ദൗത്യത്തിലൂടെ ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തിയത്.
ആസിയാൻ രാജ്യങ്ങളുമായുള്ള പരസ്പര സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ, മ്യാന്മർ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലൂടെ കടന്ന് പോകുന്ന ത്രിരാഷ്ട്ര ഹൈേവ പദ്ധതി പുരോഗമിച്ചുവരുകയാണെന്നും സമീപഭാവിയിൽ തന്നെ ഇത് മറ്റ് ആസിയാൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.