തെഹ്റാൻ: സിറിയയിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇറാനും. രാസായുധ പ്രയോഗം സംബന്ധിച്ച് യാതൊരുവിധ തെളിവുമില്ലാതെയാണ് യു.എസ് ആക്രമണം നടത്തിയതെന്ന് ഇറാൻ കുറ്റപ്പെടുത്തി.
രാസായുധ നിരായുധീകരണ സംഘടനയുടെ റിപ്പോർട്ട് വരുന്നതിന് പോലും കാത്തുനിൽക്കാതെയാണ് യു.എസിെൻറ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്തിയത്. ഇനി മേഖലയിലുണ്ടാവുന്ന പ്രത്യാഘാതങ്ങൾക്ക് യു.എസും സഖ്യരാഷ്ട്രങ്ങളും മാത്രമായിരിക്കും ഉത്തരവാദികെളന്ന് ഇറാൻ വിദേശകാര്യമന്ത്രാല വക്താവ് ബഹ്റാം ഗാസിമി ടെലിഗ്രാം ചാനലിലുടെ മുന്നറിയിപ്പ് നൽകി.
അസദ് ഭരണകൂടം സിറിയയിൽ രാസായുധ പ്രയോഗം നടത്തിയെന്ന് ആരോപിച്ചാണ് യു.എസ് സഖ്യസേന വ്യോമാക്രമണം നടത്തിയത്. യു.എസ്, യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് വ്യോമാക്രമണത്തിൽ പെങ്കടുത്തത്. യു.എസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി റഷ്യ നേരത്തെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.