ഡമസ്കസ്: സിറിയയിൽ പൂർണ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വിവിധ രാഷ്ട്രങ്ങൾ പെങ്കടുക്കുന്ന അടുത്തഘട്ട ചർച്ച കസാഖ്സ്താൻ തലസ്ഥാനമായ അസ്താനയിൽ നടക്കും. റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ പെങ്കടുക്കുന്ന ദ്വിദിന ചർച്ച ഇൗ മാസം 28, 29 തീയതികളിൽ നടക്കുമെന്ന് കസാഖ് വിദേശകാര്യ മന്ത്രി അറിയിച്ചു.
സിറിയൻ സർക്കാർ പ്രതിനിധികളും പ്രതിപക്ഷവും ഉച്ചകോടിയിൽ പെങ്കടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചർച്ചയിലേക്ക് നിരീക്ഷകരായി യു.എന്നിനെയും ജോർഡനെയും ക്ഷണിച്ചിട്ടുണ്ട്. സിറിയയിൽ വിവിധ തലങ്ങളിൽ ഇടപെടുന്ന റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ ഇതിനകം 10 തവണ യോഗം ചേർന്നിട്ടുണ്ട്. ഇതിൽ ഒമ്പതും അസ്താനയിലാണ് സംഘടിപ്പിച്ചത്.
അസ്താന ഉച്ചകോടികൾ സിറിയയിൽ സൈനികമുക്ത പ്രദേശങ്ങൾ പ്രഖ്യാപിക്കുന്നതിൽ വിജയിക്കുകയും സിവിലിയൻ മരണങ്ങൾ കുറക്കാൻ ഇത് സഹായകമാവുകയും ചെയ്തിട്ടുണ്ട്.
2011ൽ ആരംഭിച്ച സിറിയൻ യുദ്ധം ഇതിനകം മൂന്നര ലക്ഷത്തിലേറെ പേരുടെ ജീവനെടുത്തിട്ടുണ്ട്. രാജ്യത്തിെൻറ പ്രധാന ഭാഗങ്ങളെല്ലാം ബശ്ശാർ അൽഅസദിെൻറ നേതൃത്വത്തിലെ സർക്കാർ തിരിച്ചുപിടിച്ചതോടെ യുദ്ധം അവസാന ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.