താ​യ്​​വാ​നി​ൽ പ​ട്ടി​യു​ടെ​യും പൂ​ച്ച​യു​ടെ​യും ഇ​റ​ച്ചി​ക്ക്​ നി​രോ​ധ​നം

തായ്പേയ്:  വിശിഷ്ട ഭോജ്യങ്ങളായ പട്ടിയുടെയും പൂച്ചയുടെയും ഇറച്ചി ഇനി തായ്വാൻകാരുടെ ഭക്ഷണമേശയിൽ ഉണ്ടാവില്ല. രാജ്യത്ത് ഇവക്ക് രണ്ടിനും നിരോധനം ഏർപ്പെടുത്തിയേതാടെയാണിത്. ഇൗ മൃഗങ്ങേളാടുള്ള ക്രൂരതയുടെ പേരിൽ പൊതുസമൂഹത്തിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. മൃഗക്ഷേമം െമച്ചപ്പെടുത്തണമെന്നും ആവശ്യമുയർന്നു.

ഇതേതുടർന്ന് പട്ടി-പൂച്ച ഇറച്ചിയുടെ ഉപഭോഗം ഇല്ലാതാക്കാൻവേണ്ടി പാർലമ​െൻറ് നിയമം പാസാക്കി. ഇവയുടെ ഇറച്ചി വിൽക്കുകയും വാങ്ങുകയും കൈവശംവെക്കുകയും ചെയ്യുന്നവർക്ക് 8170 ഡോളർ പിഴ ചുമത്തും. പുറമെ, ഏതെങ്കിലും മൃഗത്തെ കൊല്ലുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവർക്കുള്ള തടവുശിക്ഷ നേരത്തേയുള്ളതിൽനിന്ന് രണ്ടു വർഷമായി ഉയർത്തുകയും പിഴ രണ്ട് മില്യൺ തായ് ഡോളർ ആക്കുകയും ചെയ്തു.

മൃഗക്ഷേമതൽപരരായ ഒരു സമൂഹമാണെന്നാണ് ഇത് കാണിക്കുന്നതെന്ന് തായ് ഉദ്യോഗസ്ഥനായ വാങ് യു മിൻ പറഞ്ഞു. മൂന്ന് സൈനികർ ഒരു തെരുവുനായെ ഇരുമ്പുചങ്ങലെകാണ്ട് അടിച്ചുകൊല്ലുന്ന വിഡിയോ കഴിഞ്ഞ വർഷം പ്രചരിച്ചത് രാജ്യത്ത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.

 

Tags:    
News Summary - Taiwan becomes first Asian state to ban dog and cat meat being sold or consumed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.