തായ്പെയ്: രാജ്യത്തെ ജനാധിപത്യ സംവിധാനം എതിരാളികളായ ചൈനയുടെ നേരിട്ടുള്ള ഭീഷണിയിലാണെന്ന് തായ്വാൻ പ്രസിഡൻറ് സായ് ഇങ് വെൻ പറഞ്ഞു. ഇതിെന പ്രതിരോധിക്കാൻ അമേരിക്കയും സഖ്യരാഷ്ട്രങ്ങളുമായി അടുത്തബന്ധം നിലനിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. ജനുവരി 11ന് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടത്തിയ ടെലിവിഷൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മിക്ക തെരഞ്ഞെടുപ്പ് പ്രവചനങ്ങളിലും രണ്ടാം ഉൗഴത്തിനായി മത്സരിക്കുന്ന സായിയാണ് മുന്നിൽ. രാജ്യത്തിെൻറ ഭരണഘടനയിൽ മാറ്റം വരുത്തുകയോ ഔദ്യോഗിക പേരായ റിപ്പബ്ലിക് ഓഫ് ചൈന എന്നത് മാറ്റുകയോ ചെയ്യാതെതന്നെ തായ്വാെൻറ സ്വാതന്ത്ര്യവും ജനാധിപത്യ ജീവിതരീതിയും സംരക്ഷിക്കുമെന്നും അവർ പറഞ്ഞു. നിലവിൽ തായ്വാൻ അസംബ്ലിയിൽ സായ്യുടെ ജനാധിപത്യ പുരോഗമന പാർട്ടിക്കുള്ള ഭൂരിപക്ഷത്തിെൻറ പിൻബലത്തിൽ രാജ്യത്ത് സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് അവർ തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.