കാബൂൾ: അഫ്ഗാനിസ്താനിൽ ചാവേർ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. നഗരത്തിൽ നാഷനൽ ഡയറക്ടറേറ്റ് ഒാഫ് സെക്യൂരിറ്റിക്ക് (എൻ.ഡി.എസ്) നേരെയുണ്ടായ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
താലിബാൻ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ നാലുപേർ എൻ.ഡി.എസ് ഉദ്യോഗസ്ഥരും ഒരാൾ സിവിലിയനുമാണ്. സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം.
ഞായറാഴ്ച കാബൂൾ വിമാനത്താവളത്തിനരികെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെടുകയും 100ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.