ഹനോയ്: ആണവായുധ നിരായുധീകരണത്തിന് തയാറെന്ന് വീണ്ടും വ്യക്തമാക്കി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. യു.എസ്-ഉത്തരകൊറിയ ഉച്ചകോടിക്കിടെയാണ് ആണവായുധ നിരായുധീകരണം സംബന്ധിച്ച കിം ജോങ് ഉന്നിെൻറ പ്രസ്താവന പ ുറത്ത് വന്നത്.
ആണാവായുധ നിരായുധീകരണത്തിന് ഉത്തരകൊറിയ തയാറാണ്. അതിന് സന്നദ്ധമല്ലെങ്കിൽ താൻ ഇൗ ചർച്ച യിൽ ഉണ്ടാകില്ലായിരുന്നുവെന്ന് കിം ജോങ് ഉൻ പറഞ്ഞു. ചർച്ചകളിൽ പ്രതീക്ഷയുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രവചനം നടത്താൻ തയാറല്ലെന്നും പക്ഷേ നല്ല ഫലമുണ്ടാകുമെന്നാണ് തോന്നുന്നതെന്നും കിം വ്യക്തമാക്കി.
ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽ ചില കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ഇരു രാജ്യങ്ങളും തയാറായിട്ടില്ല. ഉത്തര കൊറിയയുമായി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞ ട്രംപ് മുൻകൈയെടുത്താണ് മധ്യസ്ഥ രാജ്യമെന്ന നിലക്ക് വിയറ്റ്നാമിൽ രണ്ടാം ഉച്ചകോടിക്ക് വേദിയൊരുങ്ങിയത്.
ഉത്തര കൊറിയയുടെ ആണവ നിരായുധീകരണമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാന വെല്ലുവിളി. യോങ്ബ്യോൺ നിലയത്തിൽ ആണവായുധങ്ങൾ നിർമിക്കാനാവശ്യമായ സമ്പുഷ്ട പ്ലൂേട്ടാണിയമുണ്ടെന്നാണ് യു.എസ് ആരോപണം.
ആണവ ഇന്ധന ഉൽപാദനം ഇവിടെ നിർത്തിവെച്ചാൽ ഉപരോധമുൾപെടെ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാമെന്നും പറയുന്നു. നേരത്തെയുള്ള നിലയം തകർക്കുകയും പുതിയതായി നിർമിക്കുന്നത് നിർവീര്യമാക്കുകയും വേണമെന്ന് യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.