സിഡ്നി: പാപ്വാ ന്യൂഗിനിയിൽ ഭൂചലനം ഉണ്ടായതിനെ തുടർന്ന് ഒട്ടേറെ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടർന്നാണ് യു.എസ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻഡോനേഷ്യ, പാപ്വാ ന്യൂഗിനി, സോളമൻ ദ്വീപുകൾ എന്നീ രാജ്യങ്ങളുടെ തീരങ്ങളിലാണ് സുനാമിക്ക് സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ ന്യൂസിലാൻഡ് സർക്കാർ ഇതിനകം രാജ്യത്തിന്‍റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ്് നൽകിക്കഴിഞ്ഞു.
ന്യൂ അയർലൻഡിൽ പ്രദേശിക സമയം 8.51നാണ് ഭൂചലനമുണ്ടായത്. 75 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇടക്കിടെ ഭൂചലനം അനുഭവപ്പെടുന്ന പ്രദേശമാണ് പാപ്വാ ന്യൂഗിനിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.