ഡമസ്കസ്: വടക്കുകിഴക്കൻ സിറിയൻ അതിർത്തി നഗരമായ റാസ് അൽഐനിൽ കുർദ് സേനക്കെതിരെ പോരാട്ടം കടുപ്പിച്ച് തുർക്കി. റാസ് അൽഐൻ നഗരം പിടിച്ചെടുത്തതായി തുർക്കി അവകാശപ്പെട്ടെങ്കിലും കുർദുകൾ നേതൃത്വം നൽകുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ്(എസ്.ഡി.എഫ്) ഇതു തള്ളി.
യു.എസ് സേനക്കു നേരെയും തുർക്കി ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതു തുർക്കി നിഷേധിച്ചിട്ടുണ്ട്. നാലുദിവസമായി തുടരുന്ന പോരാട്ടത്തിനിടെ 30 തദ്ദേശവാസികൾ കൊല്ലപ്പെട്ടു. 20,000ത്തിലേറെ ആളുകൾ മേഖലയിൽനിന്ന് പലായനം ചെയ്തിട്ടുണ്ട്. യുദ്ധവിമാനങ്ങൾ നഗരത്തിൽ റോന്തുചുറ്റുകയാണ്. ഈ മേഖലയിൽനിന്ന് യു.എസ് സൈന്യം പിന്മാറ്റം പ്രഖ്യാപിച്ചതോടെയാണ് തുർക്കി സൈന്യം നുഴഞ്ഞുകയറിയത്.
അതിനിടെ കുർദുകൾക്കെതിരായ പോരാട്ടത്തിൽ തുർക്കി സഹായിക്കാൻ തയാറാണെന്ന് പാകിസ്താൻ അറിയിച്ചു. അതിർത്തി കാക്കാനുള്ള തുർക്കിയുടെ പോരാട്ടത്തെ മാനിക്കുെന്നന്നും പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ അറിയിച്ചു.
ഇരുകക്ഷികൾക്കുമിടയിലെ പ്രശ്നപരിഹാരത്തിന് മാധ്യസ്ഥം വഹിക്കാമെന്നു പറഞ്ഞ് ഇറാനും രംഗത്തു വന്നിട്ടുണ്ട്. കുർദ് വിമതർക്ക് അഭയം നൽകുന്നത് സിറിയ അവസാനിപ്പിക്കണമെന്നും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.