ബെയ്ജിങ്: നൂറുകണക്കിന് വ്യാജ അക്കൗണ്ടുകളുപയോഗിച്ച് ഹോങ്കോങ് പ്രക്ഷോഭത് തിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്തിയ സംഭവത്തിൽ ട്വിറ്ററും ഫേസ്ബുക്കും ചൈനക്കെതി രെ രംഗത്ത്. ഇത്തരത്തിലുള്ള 936 അക്കൗണ്ടുകൾ മരവിപ്പിച്ചതായും ദേശീയ ഉടമസ്ഥതയിലുള്ള മാധ്യമക്കമ്പനികളുടെ പരസ്യങ്ങൾ നിരോധിച്ചതായും ട്വിറ്റർ അറിയിച്ചു. അഞ്ച് അക്കൗണ്ടുകളും ഏഴു പേജുകളുമാണ് ഫേസ്ബുക്ക് മരവിപ്പിച്ചത്.
ദേശീയ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരത്തിൽ ഇടപെടലുകൾ നടത്തുന്നത്. രണ്ടു മാസമായി ഹോങ്കോങ്ങിൽ ജനാധിപത്യ പ്രക്ഷോഭം തുടങ്ങിയിട്ട്. അതിെന അടിച്ചമർത്താനുള്ള ശ്രമമാണ് ചൈന കൈക്കൊള്ളുന്നത്.
ഹോങ്കോങിൽ ചൈന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങൾ നടത്തുന്നുവെന്നാണ് പരാതി. ചൈനയിൽ നിന്നു പ്രവർത്തിപ്പിക്കുന്ന വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ചൈന ഹോങ്കോങിലെ പ്രക്ഷോഭത്തെ കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഐ.എസ് തീവ്രവാദികളുമായും സമരക്കാരെ താരതമ്യം ചെയ്യുന്നുണ്ട്. തുടർന്നാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
പടിഞ്ഞാറൻ നാടുകളിൽ നിന്ന് പ്രക്ഷോഭകാരികൾക്ക് സഹായം ലഭിക്കുന്നുണ്ടെന്നും പ്രചരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.