ഇന്തോനേഷ്യ: രണ്ടു മാധ്യമപ്രവർത്തകർ കുത്തേറ്റു മരിച്ചു

ജകാർത്ത: ഇന്തോനേഷ്യയിൽ രണ്ടു മാധ്യമപ്രവർത്തകർ കുത്തേറ്റുമരിച്ചു. സുമാത്രയിലെ പാം ഓയിൽ കമ്പനിയും നാട്ടുകാര ും തമ്മിലെ പ്രശ്​നത്തിൽ മധ്യസ്ഥരായെത്തിയവരാണ്​ മരിച്ചത്​. പാം തോട്ടത്തിലെ കുഴിയിൽനിന്നാണ്​ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്​. സംഭവത്തിൽ ആറുപേരെ ചോദ്യംചെയ്​തിട്ടുണ്ട്​.

പ്രാദേശിക വെബ്​സൈറ്റി​നു കീഴിൽ ജോലിനോക്കിയിരുന്ന ഇരുവരും കഴിഞ്ഞ രണ്ടു വർഷമായി ഫ്രീലാൻസ്​ രംഗത്ത്​ പ്രവർത്തിച്ചുവരുകയായിരുന്നു. ഭൂമിതർക്കങ്ങൾ പരിഹരിക്കുന്നതിൽ ഇരുവരും സജീവമായിരു​െന്നന്ന്​ റിപ്പോർട്ടുകൾ പറയുന്നു. വിവാദഭൂമിയിൽ നാട്ടുകാർക്ക്​ ജോലിക്ക്​ അവസരം ആവശ്യപ്പെട്ട്​ ഇവർ കാമ്പയിൻ നടത്തിവരുകയായിരുന്നു.

Tags:    
News Summary - Two activist journalists stabbed to death in Indonesia - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.