ജറൂസലം: അധിനിവിഷ്ട ഫലസ്തീനില്‍ അനധികൃത കുടിയേറ്റപദ്ധതികള്‍ വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്‍െറ നീക്കത്തെ യു.എന്‍ അപലപിച്ചു.
ഇസ്രായേലിന്‍െറ ഏകപക്ഷീയമായ നീക്കം സമാധാനം പുന$സ്ഥാപിക്കാനുള്ള ദ്വിരാഷ്ട്ര ഫോര്‍മുലക്ക് തടസ്സമാണെന്നും യു.എന്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ 2500 പുതിയ കുടിയേറ്റ ഭവനങ്ങള്‍ക്ക് ഇസ്രായേല്‍ അനുമതി നല്‍കിയിരുന്നു. കിഴക്കന്‍ ജറൂസലമില്‍ 500 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാന്‍ അനുമതിനല്‍കിയതിനു പിന്നാലെയാണിത്.
2013ലാണ് അന്താരാഷ്ട്ര നിയമങ്ങള്‍ക്കു നിരക്കാത്ത കുടിയേറ്റപദ്ധതിയുമായി ഇസ്രായേല്‍ രംഗത്തുവന്നത്. അധിനിവിഷ്ട ഫലസ്തീന്‍ മേഖലകളിലെ കുടിയേറ്റപദ്ധതികള്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് കഴിഞ്ഞമാസം യു.എന്‍ പ്രമേയം പാസാക്കിയിരുന്നു. കുടിയേറ്റം വ്യാപിപ്പിക്കാനുള്ള നീക്കത്തെ ഫലസ്തീനും എതിര്‍ത്തു. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേറ്റതോടെയാണ് ഇസ്രായേല്‍ വീണ്ടും പദ്ധതിയുമായി രംഗത്തത്തെിയത്.
അതിനിടെ, ഇസ്രായേലിനെതിരെ അറബ്ലീഗും രംഗത്തുവന്നു. സമാധാനശ്രമങ്ങള്‍ക്കുള്ള വെല്ലുവിളിയാണ് ഇസ്രായേലിന്‍െറ നീക്കമെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.