വാഷിംങ്ടൺ: അനധികൃത താമസക്കാർ എന്ന് കണ്ടെത്തിയതിെന തുടർന്ന് രണ്ട് ഇന്ത്യക്കാരെ യു.എസ് ബോർഡർ പട്രോൾ പിടികൂടിയതായി റിേപ്പാർട്ട്. ഇവരെ പുറത്താക്കാനുള്ള നടപടികളിലാണെന്ന് നിയമകാര്യ ഏജൻസി അറിയിച്ചു.
വാഷിങ്ടണിലെ സ്പൊകാനെയിലെ ബസ് ടെർമിനലിൽ പതിവു പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇതിൽ ഒരാൾ ബി-രണ്ട് ടൂറിസ്റ്റ് വിസ സമർപ്പിച്ചെങ്കിലും ഒരു വർഷത്തിലേറെയായി കാലാവധി അവസാനിച്ചതായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ചകിത്സക്കോ ഒഴിവുകാലത്തെ ഹ്രസ്വ സന്ദർശനത്തിനോ അനുവദിക്കുന്നതാണ് ബി-ടു വിസ. 2011 മെയിൽ മെക്സിക്കോ വഴി യു.എസിൽ എത്തിയതാണ് പിടിയിലായ മറ്റൊരാൾ. ടാകോമയിലെ നോർത്ത് ഇൗസ്റ്റേൺ ഡിറ്റെൻഷൻ സെൻററിലേക്ക് ഇരുവരെയും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.