ഇന്ത്യൻ സൈന്യം നിയന്ത്രണരേഖയിലെ നിരീക്ഷക സംഘത്തെ ആക്രമിച്ചിട്ടില്ല –യു.എൻ​ 

ന്യൂയോർക്ക്​: നിയന്ത്രണരേഖയിലെ നിരീക്ഷക സംഘത്തെ ഇന്ത്യൻ സൈന്യം ആക്രമിക്കുന്നുവെന്ന പാകിസ്​താൻ​ വാദം ​െഎക്യരാഷ്​ട്രസഭ തളളി. ആക്രമിക്കുന്നതിന്​ തെളിവില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പാക്​ സൈന്യത്തി​​​​​െൻറ ആരോപണം യു.എൻ തള്ളിയത്​. നിയന്ത്രണരേഖയിലെ യു.എൻ സൈനിക നിരീക്ഷണ സംഘത്തെ (യു.എൻ.എം.ഒ.ജി.​െഎ.പി) ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്നതിന്​ തെളിവില്ലെന്ന്​ സെക്രട്ടറി ജനറലി​​​​​െൻറ വക്​താവ്​ സ്​റ്റീഫൻ ദുജറിക്​ അറിയിച്ചു. 

പാക്​ അധീന കശ്​മീരിലെ ഭീംബർ ജില്ലയിൽ യു.എൻ നിരീക്ഷകർ പരിശോധന നടത്തിയിരുന്നു. പാക്​ സൈന്യം നിരീക്ഷകരെ അനുഗമിച്ചിരുന്നു. വെടിവെപ്പ്​ നടന്നുവെന്ന്​ കേട്ടിരുന്നെങ്കിലും നിരീക്ഷകരെ ലക്ഷ്യംവെച്ച്​​ വെടിവെപ്പ്​ ഉണ്ടായതിന്​ തെളിവില്ല. നിരീക്ഷകർക്കാർക്കും പരിക്കുമില്ലെന്ന്​ സ്​റ്റീഫൻ ദുജറിക്​ അറിയിച്ചു.

രണ്ട്​ യു.എൻ സൈനിക നിരീക്ഷകരെയും വഹിച്ചുള്ള പാക്​ സൈനിക വാഹനം ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്നാണ്​ പാകിസ്​താൻ ആരോപിച്ചിരുന്നത്​​. നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘനം നടക്കുന്നുണ്ടോ എന്ന്​ പരിശോധിക്കാനാണ്​ യു.എൻ നിരീക്ഷകരെ നിയോഗിച്ചിട്ടുള്ളത്​.  

Tags:    
News Summary - UN Rejects Pak Claim that Indian Troops Targeted UN Vehicle Near LoC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.