ന്യൂയോർക്ക്: എപ്പോൾ വേണമെങ്കിലും ഡാൻസ് കളിക്കാം, അത് കൈകഴുകികൊണ്ടാണെങ്കിൽ കോവിഡ് -19 വൈറസിനെയും പ്രതി രോധിക്കാം. യുനിസെഫ് (യു.എൻ. ഇൻറർനാഷനൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്) ട്വിറ്ററിൽ പങ്കുവെച്ച വിയറ്റ്നാം ഡാൻസർമാര ുടെ നൃത്തം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൊറോണ വൈറസ് പകരാതിരിക്കാൻ പ്രധാനമായും സ്വീകരിക്കേണ്ട നടപടികളിലൊന്നാണ് അണുനാശിനി ഉപയോഗിച്ചുള്ള കൈകഴുകൽ. ഇത്തരത്തിൽ ശാസ്ത്രീയമായി കൈകഴുകുന്നതിനെ നൃത്തത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് വിയറ്റ്നാം ഡാൻസർ ക്വാങ് ഡാങ് പങ്കുവെച്ച വിഡിയോയിലൂടെ.
We love this handwashing dance from Vietnamese dancer, Quang Đăng.
— UNICEF (@UNICEF) March 3, 2020
Washing your hands with soap and water is one of the first steps to protect yourself from #coronavirus. pic.twitter.com/lmXLbR3hZa
ടിക്ടോകിലൂടെ പുറത്തുവിട്ട വിഡിയോ യുനിസെഫ് ട്വിറ്ററിൽ പങ്കുവെച്ചു. ഈ കൈകഴുകൽ ഡാൻസ് ഞങ്ങൾ ഇഷ്ടപ്പെടുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് നിങ്ങളെ കൊറോണ വൈറസിൽനിന്നും രക്ഷപ്പെടുത്തുമെന്ന അടികുറിപ്പോടു കൂടിയാണ് വിഡിയോ യുനിസെഫ് പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.