ബെയ്ജിങ്: യു.എസും ചൈനയും തമ്മിലുള്ള നികുതി പോരാട്ടം വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നു. സോയാബീൻ, കൊഞ്ച്, ഇലക്ട്രിക് കാർ, വിസ്കി ഉൾപ്പെടെ 5000 കോടി ഡോളറിെൻറ മൂല്യമുള്ള ഉൽപന്നങ്ങൾക്ക് അധികതീരുവ ചുമത്തി യു.എസിന് ചൈനയുടെ തിരിച്ചടി. പ്രഖ്യാപനത്തിനു ശേഷം കാര്യങ്ങൾ വ്യാപാരയുദ്ധത്തിലെത്തുമോ എന്ന ആശങ്കയിൽ ആഗോള ഒാഹരി വിപണി ഇടിഞ്ഞു.
ദിവസങ്ങൾക്കു മുമ്പ് ചൈനീസ് ഉൽപന്നങ്ങൾക്ക് യു.എസ് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ന്യായരഹിതമായ വ്യാപാരമെന്നാരോപിച്ച് 5000 കോടി ഡോളറിെൻറ ൈചനീസ് ചരക്കുകളിൽ 25 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിക്കുകയായിരുന്നു. അതിനു മറുപടിയായാണ് ചൈന 659 ഇനങ്ങളിലുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചത്. ഉൽപന്നങ്ങളുടെ പട്ടികയും ചൈന പുറത്തിറക്കി.
2018 ജൂലൈ ആറു മുതൽ കാർഷികോൽപന്നങ്ങൾ, വാഹനങ്ങൾ, ജലോൽപന്നങ്ങൾ ഉൾപ്പെടെ 3400 കോടി ഡോളറിെൻറ 525 ഇനങ്ങൾക്ക് അധികതീരുവ ഏർപ്പെടുത്തുമെന്ന് ചൈനീസ് വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ശേഷിക്കുന്ന 114 ഇനങ്ങളിലെ കെമിക്കൽ ഉൽപന്നങ്ങൾക്കും വൈദ്യസഹായ ഉൽപന്നങ്ങൾക്കും തീരുവ ചുമത്തും. യു.എസുമായി വ്യാപാരയുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ, അവരുടെ നടപടികൾക്ക് അതേ ഭാഷയിൽ തിരിച്ചടിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഏപ്രിലില്‍, അമേരിക്കയില്‍ നിന്നുള്ള 128 ഉല്പന്നങ്ങള്ക്ക് ചൈന 25 ശതമാനത്തോളം അധികതീരുവ ഏർപ്പെടുത്തിയിരുന്നു. പഴങ്ങള്‍, വൈൻ, സ്റ്റീല്‍, ട്യൂബ് തുടങ്ങിയ 120 ഉല്പന്നങ്ങള്ക്ക് 15 ശതമാനവും പന്നിയിറച്ചി ഉൾപ്പെടെ എട്ട് ഉല്പന്നങ്ങള്ക്ക് 25 ശതമാനവും നികുതിയാണ് ചൈന ഏർപ്പെടുത്തിയത്. ചൈനയുടെ മര്യാദയില്ലാത്ത വ്യാപാര രീതികളും അമേരിക്കന്‍ സാങ്കേതികവിദ്യയെയും ബൗദ്ധിക സ്വത്തിനെയും ഇല്ലാതാക്കാനുള്ള നീക്കത്തെയും ചെറുക്കുന്നതിനു കൂടിയാണ് ഇത്തരമൊരു തീരുമാനമെന്നാണ് ട്രംപിെൻറ പക്ഷം.
ട്രംപിനെ പരിഹസിച്ച് ചൈനീസ് മാധ്യമങ്ങൾ
ബെയ്ജിങ്: 25 ശതമാനം അധികതീരുവ ചുമത്തുമെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രസ്താവനയെ ബുദ്ധിയുള്ളവർ കടൽപാലങ്ങൾ നിർമിക്കും, വിഡ്ഢികൾ മതിലുകൾ പണിയുമെന്നു പരിഹസിച്ചാണ് ചൈനീസ് മാധ്യമങ്ങൾ പ്രതികരിച്ചത്. അമേരിക്കൻ ജനത ചിന്തിക്കുന്നത് അവർക്കു േവണ്ടിയാണ് പ്രസിഡൻറ് ഇതെല്ലാം ചെയ്യുന്നതെന്നാണ്. എന്നാൽ, ട്രംപ് ലോകക്രമം തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തി.
വെള്ളിയാഴ്ചയാണ് ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ പ്രതിവര്‍ഷം 5000 കോടി ഡോളറിെൻറ നഷ്ടം ചൈനക്ക് ഉണ്ടാകും. പ്രതികാരത്തിന് മുതിർന്നാൽ വീണ്ടും തീരുവ വർധിപ്പിക്കുമെന്ന് യു.എസ് ചൈനക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
1102 ഉല്പന്നങ്ങള്ക്കാണ് യു.എസ് നികുതി ഏർപ്പെടുത്തിയത്. ടെലിവിഷനുകളും മരുന്നുകളും അടക്കം അഞ്ഞൂറോളം ഉല്പന്നങ്ങള്ക്ക് മാര്‍ച്ചില്‍ യു.എസ് ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ജൂലൈ ആറു മുതല്‍ ഇപ്പോഴത്തെ നികുതിവർധന നിലവില്‍വരും. ഇതുകൂടാതെ 284 ചൈനീസ് ഉല്പന്നങ്ങളെ കൂടി നികുതി പട്ടികയില്‍ കൊണ്ടുവരാന്‍ യു.എസ് ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.