ഡമസ്കസ്: സിറിയയിൽ െഎ.എസിനോട് ഏറ്റുമുട്ടുന്ന കുർദ് വിമതർക്ക് യു.എസ് ആയുധവിതരണം തുടങ്ങി. നേരത്തെ ആയുധം നൽകുന്നതിന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകിയിരുന്നു.
നാറ്റോ സഖ്യരാജ്യമായ തുർക്കിയുടെ കടുത്ത എതിർപ്പുകളെ അവഗണിച്ചാണ് വടക്കൻ സിറിയയിലെ കുർദുകൾക്ക് ആയുധം നൽകുന്നത്. െഎ.എസിെൻറ അധീനതയിലുള്ള റാഖ പ്രദേശം മോചിപ്പിക്കുന്നതിനാണ് കുർദുകൾക്ക് ആയുധം നൽകുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം. ചെറു ആയുധങ്ങളും വാഹനങ്ങളുമാണ് നൽകിയിരിക്കുന്നതെന്ന് പെൻറഗൺ വൃത്തങ്ങൾ കഴിഞ്ഞദിവസം വ്യക്തമാക്കി. കുർദ് വിമതർക്ക് മാത്രമാണ് റാഖയിൽ െഎ.എസിനെ കരമാർഗം നേരിടാനാകൂവെന്നാണ് യു.എസ് വിലയിരുത്തുന്നത്.
തുർക്കിയിലെ വിഘടനവാദികളായ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുമായി സിറിയൻ കുർദുകൾക്ക് ബന്ധമുള്ളതാണ് അങ്കാറ ഭരണകൂടം ആയുധക്കൈമാറ്റത്തെ എതിർക്കാനുള്ള കാരണം. െഎ.എസിനെയും കുർദ് വിമതരെയും ഭീകരവാദികളായാണ് തുർക്കി വിലയിരുത്തുന്നത്. കഴിഞ്ഞവർഷം ഇരു വിഭാഗത്തെയും ലക്ഷ്യംവെച്ച് ഉർദുഗാൻ സർക്കാർ സൈനികാക്രമണവും നടത്തിയിരുന്നു. ആയുധവിതരണം തുടങ്ങിയത് സംബന്ധിച്ച് തുർക്കി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.