പ്യോങ്യാങ്: യു.എസ് മനപ്പൂർവം പ്രകോപിപ്പിക്കുകയാണെന്ന് ഉത്തര കൊറിയ. ഭീഷണിയും സമ്മർദവും തുടരുകയാണെങ്കിൽ സമാധാനചർച്ച വെള്ളത്തിലാകും. ആണവായുധങ്ങൾ ഉപേക്ഷിച്ചാൽ മാത്രമേ തങ്ങൾക്കെതിരെ ചുമത്തിയ ഉപരോധങ്ങൾ അവസാനിപ്പിക്കുകയുള്ളൂവെന്നാണ് യു.എസിെൻറ ഭീഷണി. ഇത് പ്രകോപനപരമാണെന്ന് ഉത്തര െകാറിയൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിലുള്ള ഉച്ചകോടി നടക്കാനിരിെക്കയാണ് ഇൗ പരാമർശം. യു.എസിെൻറ നിരന്തര സമ്മർദം മൂലമല്ല, സമാധാനചർച്ചക്ക് തീരുമാനിച്ചതെന്നും ഉത്തര കൊറിയ വ്യക്തമാക്കി. യു.എസിെൻറ സമ്മർദത്തിനു വഴങ്ങിയാണ് ഉത്തര കൊറിയ ചർച്ചക്കു സന്നദ്ധമായതെന്ന ട്രംപിെൻറ അവകാശവാദത്തിനാണ് മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.