ആ​യു​ധ വ്യാ​പാ​ര ക​രാ​റി​ൽ​ നി​ന്ന്​ യു.​എ​സ്​ പി​ന്മാ​റും

വാ​ഷി​ങ്​​ട​ൺ: അ​ന്താ​രാ​ഷ്​​്ട്ര ആ​യു​ധ ക​രാ​റി​ൽ​നി​ന്ന്​ യു.​എ​സ്​ പി​ന്മാ​റു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ അ​റി​യി​ച്ചു. 2013ൽ ​ബ​റാ​ക്​ ഒ​ബാ​മ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന​പ്പോ​ഴാ​ണ്​ ആ​യു​ധ​ങ്ങ​ളു ​ടെ വി​ൽ​പ​ന നി​യ​ന്ത്രി​ക്കു​ന്ന ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ആ​യു​ധം കൈ​വ​ശം വെ​ക്കാ​ൻ അ​മേ​രി​ക്ക പൗ​ര​ന ്മാ​ർ​ക്കു ന​ൽ​കു​ന്ന അ​വ​കാ​ശ​ത്തി​ന്​ ക​ട​ക​വി​രു​ദ്ധ​മാ​ണ്​ ക​രാ​റെ​ന്ന്​ യു.​എ​സ്​ നാ​ഷ​ന​ൽ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യാ​ന​പൊ​ളി​സി​ൽ സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക​യോ​ഗ​ത്തി​ലാ​ണ്​ ട്രം​പ്​ ക​രാ​ർ പി​ന്മാ​റ്റ​ത്തെ​ക്കു​റി​ച്ച്​ സൂ​ചി​പ്പി​ച്ച​ത്. സെ​ന​റ്റി​നോ​ട്​ ക​രാ​ർ അം​ഗീ​ക​രി​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും പ​റ​ഞ്ഞു. ത​​െൻറ ഭ​ര​ണ​കാ​ല​ത്ത്​ അ​മേ​രി​ക്ക​യു​ടെ പ​ര​മാ​ധി​കാ​രം ആ​ർ​ക്കും അ​ടി​യ​റ​വെ​ക്കി​​ല്ല. പൗ​ര​ന്മാ​ർ​ക്ക്​ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കി​യ അ​വ​കാ​ശം ഹ​നി​ക്കാ​ൻ വി​ദേ​ശ​ശ​ക്​​തി​ക​ളെ അ​നു​വ​ദി​ക്കു​ക​യും ഇ​ല്ല. ആ​യു​ധ ക​രാ​റി​ൽ​നി​ന്നു​ള്ള പി​ന്മാ​റ്റം സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത്​ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​ക്ക്​ ഉ​ട​ൻ കൈ​മാ​റും -ട്രം​പ്​ വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ, ഉ​ത്ത​ര കൊ​റി​യ, സി​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ നാ​ശ​ത്തി​ലാ​ക്കു​ന്ന ട്രം​പി​​െൻറ തീ​രു​മാ​ന​ത്തി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നു. ട്രം​പ്​ ത​​െൻറ പ​ദ​വി​യു​ടെ മാ​ന്യ​ത ക​ള​യു​ക​യാ​ണെ​ന്ന്​ യു.​കെ ഷാ​ഡോ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​മി​ലി ​​തോ​ൺ​ബെ​റി ട്വീ​റ്റ്​ ചെ​യ്​​തു. രാ​ജ്യ​ങ്ങ​ളു​ടെ ആ​യു​ധ വി​ൽ​പ​ന നി​യ​ന്ത്രി​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ട്​ 2013ലാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര ആ​യു​ധ നി​യ​ന്ത്ര​ണ ക​രാ​ർ നി​ല​വി​ൽ​വ​ന്ന​ത്. 130 രാ​ഷ്​​ട്ര​ങ്ങ​ൾ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. യു.​എ​സ്​ ഒ​പ്പു​വെ​ച്ചെ​ങ്കി​ലും ക​രാ​ർ നി​യ​മ​മാ​കു​ന്ന​ത്​ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ജ​ർ​മ​നി, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ൾ അ​തം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

ലോ​ക​ത്തിൽ ഏ​റ്റ​വും​കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ്​ യു.​എ​സ്. ആ​യു​ധ ക​യ​റ്റു​മ​തി​യി​ൽ ര​ണ്ടാം​സ്​​ഥാ​ന​ക്കാ​രാ​യ റ​ഷ്യ​യെ അ​പേ​ക്ഷി​ച്ച്​ 58 ശ​ത​മാ​ന​ത്തി​ലേ​റെ ആ​യു​ധ​ങ്ങ​ൾ യു.​എ​സ്​ വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്.

Tags:    
News Summary - US Withdraw Weapon Trade Treaty -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.