മെൽബൺ: കൃത്യമായ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ നഴ്സറികളിലും ചൈൽഡ് കെയറുകളിലും വിലക്കുന്ന പുതിയ നിയമനിർമാണത്തിന് ആസ്ട്രേലിയ ഒരുങ്ങുന്നു.
പ്രധാനമന്ത്രി മാൽക്കം ടേൺബുൾ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. നിലവിൽ രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളിൽ ഇത്തരമൊരു നിയമം നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യത്തിനൊട്ടാകെ ബാധകമാകുന്ന ഒരു നിയമനിർമാണമാണ് ലക്ഷ്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തെ കുട്ടികളിൽ അഞ്ച് ശതമാനം പേർ കുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് അടുത്തിടെ നടത്തിയ ചൈൽഡ് ഹെൽത്ത് പോൾ സർവേ വ്യക്തമാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് നിയമനിർമാണം. നിലവിൽ ക്യൂൻസ്ലൻഡ്, ന്യൂ സൗത് വെൽസ്, വിക്ടോറിയ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികളുെട സ്കൂൾ പ്രവേശനത്തിന് കുത്തിവെപ്പ് നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.