വിയറ്റ്​നാം കമ്യൂണിസ്​റ്റ്​ പാർട്ടി നേതാവ്​ മുവോയ്​ അന്തരിച്ചു

ഹനോയ്​: വിയറ്റ്​നാം കമ്യൂണിസ്​റ്റ്​ പാർട്ടി മുൻ ജനറൽ സെക്രട്ടറിയും പ്രധാനമന്ത്രിയുമായിരുന്ന ഡോ. മുവോയ്​ അന്തരിച്ചു. 101 വയസ്സായിരുന്നു. സർക്കാർ ഒൗദ്യോഗിക വെബ്​സൈറ്റ്​ വഴിയാണ്​ മരണവിവരം അറിയിച്ചത്​. അസുഖബാധിതനായ മോയ്​ ആറുമാസമായി സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും പനിയും മൂലമാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ മോയ്​യുടെ ഉപദേശകനായിരുന്ന ഫാൻ ​ട്രോങ്​ കിൻഹ്​ അറിയിച്ചു. കൂടാതെ ശ്വാസകോശത്തിനും വൃക്കക്കും തകരാറുണ്ടായിരുന്നു.

ഹനോയ്​യിലെ സുബുർബൻ ജില്ലയിൽ 1917ലാണ്​ ജനനം. 1936ലെ ഫ്രഞ്ച്​ വിരുദ്ധ വിപ്ലവത്തിൽ പ​​െങ്കടുത്തുകൊണ്ടാണ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയിലെത്തുന്നത്​. പ്രതിഷേധസമരത്തിൽ പ​െങ്കടുത്തതിന്​ 1941ൽ ഫ്രഞ്ച് ​കൊളോണിയൽ സർക്കാർ അറസ്​റ്റ്​ ചെയ്​തു. 10 വർഷം തടവിനു ശിക്ഷിച്ചു. 1945ൽ ജയിൽ ചാടി. അതേസമയത്തായിരുന്നു പ്രസിഡൻറായിരുന്ന ഹോചിമിൻ​ ഫ്രാൻസിൽനിന്ന്​ വിയറ്റ്​നാം സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്​. സർക്കാറിലും പാർട്ടിയിലും സർവസമ്മതനായിരുന്ന മുവോയ്​ ഉന്നത സ്​ഥാനമാനങ്ങൾ അലങ്കരിച്ചു. 1982ൽ പോളിറ്റ്​ ബ്യൂറോ അംഗമായി. 1988ൽ വിയറ്റ്​നാം പ്രധാനമന്ത്രിയായും ചുമതലയേറ്റു. 1997ൽ സ്​ഥാനമൊഴിയുന്നതുവരെ ആറു വർഷത്തിലേറെ കാലം പാർട്ടി മേധാവിയായിരുന്നു. മൃതദേഹം ഒൗദ്യോഗിക ചടങ്ങുകളോടെ സംസ്​കരിക്കുമെന്ന്​ സർക്കാർ അറിയിച്ചു.

Tags:    
News Summary - Vietnam’s former Communist Party leader Do Muoi dies - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.