വാഷിങ്ടൺ: ലോകവ്യാപകമായുള്ള കമ്പ്യൂട്ടറുകളെ ബാധിച്ച വാണാക്രൈ സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തര കൊറിയയെന്ന് യു.എസ്. ഇതാദ്യമായാണ് സംഭവത്തിൽ ഉത്തര കൊറിയക്കെതിരെ യു.എസ് പരസ്യമായി രംഗത്തുവരുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണിതെന്നും യു.എസ് ആഭ്യന്തര സുരക്ഷ ഉപദേഷ്ടാവ് ടോം ബോസർട് വാൾസ്ട്രീറ്റ് ജേണലിലെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. വാണാക്രൈ ആ രാജ്യത്തിെൻറ വിവേചനമില്ലാത്ത തീരുമാനങ്ങളിലൊന്നായിരുന്നു. നേരത്തേ, സൈബർ സുരക്ഷ രംഗത്ത് പ്രവർത്തിക്കുന്ന കാസ്പേസ്കി ലാബ് അധികൃതരും ഹാക്കിങ്ങിൽ ഉത്തര കൊറിയയിൽ നിന്നുള്ള കമ്പനികൾക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. 150 രാജ്യങ്ങളിലെ രണ്ടുലക്ഷത്തോളം കമ്പ്യൂട്ടറുകളെയാണ് ഇക്കഴിഞ്ഞ മേയിൽ വാണാക്രൈ ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.