ബാേങ്കാക്: ഗുരുതരരോഗം ബാധിച്ച് തായ്ലൻഡിൽ കണ്ടെത്തിയ തിമിംഗലത്തിെൻറ വയറ്റിൽനിന്ന് കണ്ടെത്തിയത് 80 പ്ലാസ്റ്റിക് ബാഗുകൾ. മലേഷ്യയുമായി അതിർത്തിപങ്കിടുന്ന പ്രദേശത്തിന് സമീപത്തെ വലിയ കനാലിലാണ് തിമിംഗലത്തെ കണ്ടെടുത്തത്.
സമുദ്ര ഗവേഷകരും വിദഗ്ധരുമെത്തി തിമിംഗലത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് വയറ്റിൽനിന്ന് പ്ലാസ്റ്റിക് ബാഗുകൾ കണ്ടെടുത്തത്. ആകെ എട്ടു കിലോഗ്രാം തൂക്കംവരുന്ന പ്ലാസ്റ്റിക്കാണ് ആന്തരികാവയവങ്ങളിൽനിന്ന് കണ്ടെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച കനാലിലെത്തിയ തിമിംഗലത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു ബാഗുകൾ ഛർദിച്ചിരുന്നു.
പ്ലാസ്റ്റിക് വയറ്റിൽ അടിഞ്ഞുകൂടിയതാണ് തിമിംഗലത്തിെൻറ മരണത്തിന് കാരണമായതെന്ന് സമുദ്ര ജീവശാസ്ത്രജ്ഞർ വിലയിരുത്തി. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് ഉപേയാഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് തായ്ലൻഡ്. ഇവിടെ ഒാരോ വർഷവും നിരവധി കടൽജീവികളാണ് പ്ലാസ്റ്റിക് വയറ്റിലെത്തിയതിനെ തുടർന്ന് ചത്തൊടുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.