വെലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ സൗത്ത് ഐലന്‍ഡിലെ ഫേര്‍വെല്‍ സ്പിറ്റില്‍ നൂറുകണക്കിന് തിമിംഗലങ്ങള്‍ തീരത്തടിഞ്ഞ് ചത്തു. വ്യാഴാഴ്ച തീരത്തടിഞ്ഞ 400ലധികം തിമിംഗലങ്ങളില്‍ നൂറെണ്ണത്തിനെ സന്നദ്ധപ്രവര്‍ത്തകര്‍ ശനിയാഴ്ചയോടെ തിരിച്ച് കടലിലേക്ക് ഒഴുക്കിവിട്ടിരുന്നു. എന്നാല്‍, 240ലധികം തിമിംഗലങ്ങള്‍ വീണ്ടും തീരത്തടിഞ്ഞിരിക്കുകയാണ്.
ന്യൂസിലന്‍ഡില്‍ തിമിംഗലങ്ങള്‍ തീരത്തടിഞ്ഞ് ചാകുന്നത് അസാധാരണമല്ളെങ്കിലും ഇത്രയധികം എണ്ണം കൂട്ടത്തോടെ തീരത്തടിഞ്ഞ് ചാകുന്ന സങ്കടക്കാഴ്ച ഇതാദ്യമായാണ്. പൈലറ്റ് വെയില്‍ ഇനത്തില്‍പെട്ട തിമിംഗലങ്ങളാണ് തീരത്തടിഞ്ഞത്. നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ ഇവയെ രക്ഷിക്കുന്നതിനായി രംഗത്തിറങ്ങിയിരുന്നു.
പുതുതായി തീരത്തടിഞ്ഞ തിമിംഗലങ്ങളെ ഞായറാഴ്ച വേലിയേറ്റത്തില്‍ തിരിച്ച് കടലിലേക്ക് ഒഴുക്കിവിടാമെന്നാണ് പ്രതീക്ഷിക്കുന്നത്. തിമിംഗലങ്ങള്‍ തീരത്തടിഞ്ഞ് കൂട്ടമായി ചത്തൊടുങ്ങുന്നതിന്‍െറ കാരണം വ്യക്തമല്ല. ഈ പ്രദേശത്ത് കടലാഴം കുറവായതായിരിക്കാം ഇതിന് കാരണമെന്ന് സംരക്ഷണ വകുപ്പിലെ ഹെര്‍ബ് ക്രിസ്റ്റൊഫേഴ്സ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.