കാഠ്മണ്ഡു: നേപ്പാൾ പാർലമെൻറ്^പ്രവിശ്യ തെരഞ്ഞെടുപ്പിൽ ചരിത്രനേട്ടവുമായി ഇടതുസഖ്യം അധികാരത്തിലേക്ക്. ഫലം പ്രഖ്യാപിച്ച 89 പാർലമെൻറ് സീറ്റുകളിൽ 81 എണ്ണത്തിലും ഇടതുസഖ്യം വിജയിച്ചു. 165 സീറ്റിലേക്കാണ് നേരിട്ടുള്ള മത്സരം.
യു.എം.എൽ നേതാവും പ്രധാനമന്ത്രി സ്ഥാനാർഥിയുമായ കെ.പി. ശർമ ഒാലി, മുൻ പ്രധാനമന്ത്രി പ്രചണ്ഡ എന്നിവർ വൻ ലീഡ് നേടിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് േനപ്പാൾ-യൂനിഫൈഡ് മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പാർട്ടി 59 സീറ്റിലും സി.പി.എൻ മാവോയിസ്റ്റ് സെൻറർ 22 സീറ്റിലും വിജയിച്ചു. ഭരണകക്ഷിയായ നേപ്പാളി കോൺഗ്രസിന് 12 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മാദേശി പാർട്ടികൾക്ക് അഞ്ച് സീറ്റും ലഭിച്ചു.
ഉപേന്ദ്രയാദവിെൻറ നേതൃത്വത്തിലുള്ള ഫെഡറൽ സോഷ്യലിസ്റ്റ് ഫോറം രണ്ടും രാഷ്ട്രീയ ജനത പാർട്ടി മൂന്നും സീറ്റുകൾ നേടി. നവംബർ 26നും ഡിസംബർ ഏഴിനുമായി രണ്ടുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് യു.എം.എല്ലും മാവോയിസ്റ്റ് സെൻററും സഖ്യത്തിലെത്തിയത്.വോെട്ടണ്ണൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.