ബെയ്ജിങ്: പാമ്പ് വൈൻ തയാറാക്കുന്നതിനായി ഒാൺലൈനായി വാങ്ങിയ വിഷപ്പാപ്പിെൻറ കടിയേറ്റ് ചൈനീസ് യുവതിക്ക് ദാരുണ അന്ത്യം. ചൈനയുടെ ഉത്തര പ്രവിശ്യയായ ഷാൻക്സിയിലാണ് സംഭവം. 21കാരി പരമ്പരാഗത പാമ്പ് ൈവൻ തയാറാക്കുന്നതിനായാണ് സുഹാൻസുഹാൻ എന്ന ഒാൺലൈൻ സൈറ്റിൽനിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽ പെടുന്ന പാമ്പിനെ വാങ്ങിയത്.
പാമ്പുകളെ മദ്യത്തിൽ പിഴിഞ്ഞെടുത്ത് വൈൻ പാകം ചെയത് കുടിച്ചാൽ കൂടുതൽ ഉൗർജവും ഉന്മേഷവും കൈവരുമെന്ന വിശ്വാസമാണ് പെൺകുട്ടിയെ ഇതിനായി പ്രേരിപ്പിച്ചത്. പെൺകുട്ടിയെ കടിച്ചശേഷം ചാടിപ്പോയ പാമ്പിനെ വീടിെൻറ പരിസരത്തുവെച്ച് വനപാലകർ കണ്ടെത്തി.
ഒാൺലൈൻ സൈറ്റുകൾക്ക് വന്യമൃഗങ്ങളെയും മറ്റും വിൽപന നടത്തുന്നതിന് നിരോധനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.