വാഷിങ്ടൺ: തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ അമേരിക്കൻ പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാനുള്ള കാരണങ്ങൾ അദ്ദേഹം വിശദീകരിക്കും. പാർട്ടി സ്ഥാനാർഥിയായി കമല ഹാരിസിനുള്ള പിന്തുണയും അദ്ദേഹം അറിയിക്കും. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചയാണ് ബൈഡന്റെ പ്രസംഗം. കോവിഡ് ബാധിതനായതിനെ തുടർന്ന് ഒരാഴ്ചയായി ഡെലവേറിലെ തന്റെ വസതിയിൽ കഴിയുകയായിരുന്ന ബൈഡൻ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വൈറ്റ്ഹൗസിലേക്ക് മടങ്ങി.
ട്രംപുമായി നടന്ന സംവാദത്തിൽ തിരച്ചടി നേരിടുകയും ആരോഗ്യ പ്രശ്നങ്ങൾ ചർച്ചയാകുകയും ചെയ്തതോടെയാണ് ബൈഡൻ പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.