ബെയ്ജിങ്: ആധുനിക ചൈനക്കുവേണ്ടിയുള്ള സവിശേഷതകളുൾച്ചേർന്ന മാർക്സിസമാണ് പ്രസിഡൻറ് ഷി ജിൻപിങ്ങിേൻറതെന്ന് ൈചനീസ് വക്താവ്. നൂതനവും നയതന്ത്രപരവുമായ കാഴ്ചപ്പാടിലൂടെ രൂപപ്പെടുത്തുന്ന മാർക്സിസ്റ്റ് പാതയിലൂടെ പ്രസിഡൻറ് ഷി ജിൻപിങ് വരും ദശകങ്ങളിൽ ചൈനയെ ലോകത്തിലെ ഏറ്റവും ശക്തവും വികസിതവുമായ രാഷ്ട്രമാക്കുമെന്നും പാർട്ടിയുടെ സൈദ്ധാന്തികാചാര്യനും ഷി നേതൃത്വം നൽകുന്ന പോളിറ്റ് ബ്യൂറോയുടെ ഏഴംഗ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ഭാഗവുമായ വാങ് ഹ്യൂ പറഞ്ഞു. '
മാവോ സേതുങ്ങിനുശേഷം ചൈന കണ്ട ഏക കമ്യൂണിസ്റ്റ് നേതാവാണ് ഷി ജിൻപിങ്. പുതിയ കാലഘട്ടത്തിൽ ചൈനീസ് സവിശേഷതകൾ ഉൾച്ചേർന്ന സോഷ്യലിസമാണ് ഷി ജിൻപിങ്ങിെൻറ സങ്കൽപനത്തിലുള്ളത്. 21ാം നൂറ്റാണ്ടിലേക്കുള്ള മാർക്സിസത്തെയാണ് അത് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.