കൈറോ: 2015ൽ ഇൗജിപ്തിലുണ്ടായ കലാപങ്ങൾക്ക് പ്രേരണ നൽകിയെന്നാരോപിച്ച് പ്രമുഖ മുസ്ലിം പണ്ഡിതൻ യൂസുഫ് അൽഖറദാവിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഖത്തറിൽ കഴിയുന്ന ഖറദാവിയുടെ അഭാവത്തിൽ നടന്ന വിചാരണയിലാണ് ശിക്ഷ. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേർക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഖറദാവിക്കു പുറമെ 16 പേർക്ക് ജീവപര്യന്തവും കോടതി പ്രഖ്യാപിച്ചു. കൈറോയിൽ പൊലീസ് ഒാഫിസറുടെ മരണം ഉൾപെടെ കേസുകളാണ് ചുമത്തിയത്. 26 പേരെ കുറ്റമുക്തരാക്കി. വിദേശത്തുകഴിയുന്നവരെ അറസ്റ്റ് ചെയ്താൽ വീണ്ടും വിചാരണ നടത്തും. കഴിഞ്ഞ സെപ്റ്റംബറിൽ ഖറദാവിയെ ഇൻറർപോൾ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽനിന്ന് നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.