കൈറോ: ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതൻ യൂസുഫുൽ ഖറദാവിയുടെ മകളെയും ഭർത്താവിനെയും ഇൗജിപ്ത് കോടതി റിമാൻഡ് ചെയ്തു. ഒൗല അൽഖറദാവിയും ഭർത്താവ് ഹിശാമുമാണ് ജയിലിലായത്. 15 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തതെങ്കിലും ഇനി പുറത്തുവിടാൻ സാധ്യതയില്ലെന്നാണ് സൂചന.
മുസ്ലിം ബ്രദർഹുഡ് അംഗങ്ങളാണെന്ന് ആരോപിച്ചാണ് നടപടി. ഞായറാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷൻ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, പെരുന്നാൾ അവധി സമയത്ത് ഇൗജിപ്തിെൻറ വടക്കൻ തീരത്തെ സാഹിൽ അൽശംലിൽവെച്ച് ജൂൺ 23നാണ് അറസ്റ്റ് ചെയ്തതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.