െകെറോ: യമനിലെ ഹൂതി വിമതർ നടത്തുന്ന തടങ്കൽകേന്ദ്രത്തിനുനേരെയുണ്ടായ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ വടക്കൻ സഅദ പ്രവിശ്യയിൽ അഭയാർഥികളെ പാർപ്പിച്ച തടങ്കൽകേന്ദ്രത്തിനുനേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്.
അതേസമയം, സൗദിയുടെ നേതൃത്വത്തിെല സഖ്യസേന ശനിയാഴ്ച നടത്തിയ പ്രസ്താവനയിൽ വ്യോമാക്രമണം നിഷേധിച്ചു. കുറഞ്ഞത് 82 പേർ മരിക്കുകയും 265 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യമനിലെ ചാരിറ്റി മിഷനായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ തലവൻ അഹമ്മദ് മഹത് വാർത്ത ഏജൻസിയോട് പറഞ്ഞു.
വെള്ളിയാഴ്ച മറ്റൊരു വ്യോമാക്രമണത്തിൽ ചെങ്കടൽ തുറമുഖ നഗരമായ ഹുദൈദയിലെ ടെലി കമ്യൂണിക്കേഷൻ കേന്ദ്രം തകർന്നതിനാൽ രാജ്യത്തെ ഇന്റർനെറ്റ് ബന്ധം നിലച്ചിരിക്കുകയാണ്. വ്യോമാക്രമണങ്ങളെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേന്റാണിയോ ഗുട്ടെറസ് അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.