വെല്ലിങ്ടൺ: ന്യൂസിലൻഡിലെ ഓക്ലൻഡിലെ മാർക്കറ്റിൽ കത്തിയാക്രമണം നടത്തിയ ആക്രമിയുടെ പേരു പുറത്തുവിട്ടു. ശ്രീലങ്കൻ സ്വദേശിയായ തമിഴ് വംശജൻ അഹ്മദ് ആദിൽ മുഹമ്മദ് ഷംസുദ്ദീനാണ്(26) പ്രതിയെന്ന് ന്യൂസിലൻഡ് അധികൃതർ പറഞ്ഞു. മൂന്നുവർഷമായി ഐ.എസ് അനുഭാവിയാണ് ഇയാളെന്നും ന്യൂസിലൻഡ് പൊലീസ് വ്യക്തമാക്കി.
ഓക്ലൻഡിലെ സൂപ്പർമാർക്കറ്റിൽ കത്തിയാക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ കടയിലെ മൂന്നുജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളുടെ നിലയും ഗുരുതരമാണ്. സംഭവം ഭീകരാക്രമണമാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു.
ഉച്ചക്ക് 2.40 നാണ് ന്യൂസിലൻഡിലെ വലിയ നഗരമായ ഓക്ലൻഡിലെ കൗണ്ട്ഡൗൺ സൂപ്പർ മാർക്കറ്റിൽ കത്തിയാക്രമണം നടന്നത്. ആക്രമണം നടത്തി വീട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ പൊലീസ് സംഘം പിന്തുടർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. കോവിഡിനെ തുടർന്ന് ഓക്ലൻഡിൽ ലോക്ഡൗൺ നിലനിൽക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.