മാനസികാരോഗ്യം തകർക്കുന്നു; 16 വയസിൽ താഴെയുള്ളവർക്ക് സാമൂഹിക മാധ്യമങ്ങൾ വിലക്കാൻ ആസ്ട്രേലിയ

മെൽബൺ: 16 വയസിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കുമെന്ന് പ്രഖ്യാപിച്ച് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. യുവാക്കളുടെ മാനസികാരോഗ്യം തകരുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിവിധ കമ്പനികൾ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കണം. അല്ലെങ്കിൽ കനത്ത പിഴയൊടുക്കേണ്ടി വരും.

കുട്ടികൾക്ക് ഏറ്റവും ഹാനികരമായ ഒന്നാണ് സാമൂഹിക മാധ്യമങ്ങൾ. കുട്ടികൾ ഒരുപാട് സമയം സാമൂഹിക മാധ്യമങ്ങളിൽ സമയം ചെലവഴിക്കുകയാണ്. കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങൾ വിലക്കിക്കൊണ്ടുള്ള നിയമം ഈ മാസാവസാനം കൊണ്ടുവരാനാണ് ആസ്ട്രേലിയ ഉ​ദ്ദേശിക്കുന്നത്.

കുട്ടികളുടെ ഉപയോഗം തടയാൻ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ നടപടികൾ സ്വീകരിക്കണം. അതവരുടെ ഉത്തരവാദിത്തമാണ്. ഒരിക്കലും മാതാപിതാക്കളുടെതല്ല. ഇക്കാര്യത്തിൽ ഉപയോക്താക്കളിൽ നിന്ന് ഒരു പിഴയും ഈടാക്കില്ല. പകരം സാമൂഹിക മാധ്യമങ്ങൾക്കായിരിക്കും പിഴ.-ആസ്ട്രേലിയൻ പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് നിരവധി വൻകിട കമ്പനികളുടെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളുണ്ട്. ആളുകളുടെ മാനസികാരോഗ്യം തകർക്കുന്ന രീതിയിലേക്ക് മാറിയ സാമൂഹിക മാധ്യമങ്ങൾക്ക് തടയിടാൻ അൽബനീസ് സർക്കാർ അവതരിപ്പിച്ച നടപടികളുടെ ഭാഗമാണ് അതുപയോഗിക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ നടത്തുന്ന വൻകിട ​കമ്പനികളെ നേരത്തേയും ആസ്ട്രേലിയ വെല്ലുവിളിച്ചിട്ടുണ്ട്. 2012ൽ വാർത്ത ഉള്ളടക്കത്തിന് ഗൂഗ്ളിനും ഫേസ്ബുക്കിനും പണം നൽകണമെന്ന വ്യവസ്ഥക്കെതിരെ ആസ്ട്രേലിയ രംഗത്തുവന്നിരുന്നു. അതുപോലെ സിഡ്നി ഭീകരാക്രമണത്തിന്റെ വിഡിയോ നീക്കം ചെയ്യാത്തതിന് ഇലോൺ മസ്കിന്റെ എക്സ് കോർപറേഷനെതിരെ ആസ്ട്രേലിയൻ സർക്കാർ കേസ് കൊടുത്തിരുന്നു.

Tags:    
News Summary - Australia has proposed a social media ban for children under 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.