ഒമിക്രോണിന്‍റെ പുതിയ വകഭേദം 57 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന്​ ലോകാരോഗ്യ സംഘടന

വാഷിങ്​ടൺ: ഒമിക്രോണിന്‍റെ പുതിയ വകഭേദം 57ഓളം രാജ്യങ്ങളിൽ കണ്ടെത്തിയെന്ന്​ ലോകാരോഗ്യ സംഘടന. നിലവിലുള്ള വകഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ പടരുന്നതാണ്​ പുതിയതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

10 ആഴ്​ചക്ക്​ മുമ്പ്​ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം ലോകത്ത്​ പല രാജ്യങ്ങളിലും വീണ്ടും രോഗബാധക്ക്​ കാരണമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ലോകാരോഗ്യ സംഘടന ശേഖരിച്ച കോവിഡ്​ സാമ്പിളുകൾ 93 ശതമാനവും ഒമിക്രോൺ വകഭേദമായിരുന്നു.ഒമിക്രോണിന്​ ചില സബ്​വേരിയന്‍റുകളും ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. BA.1, BA.1.1, BA.2, B.3 തുടങ്ങിയ സബ്​വേരിയന്‍റുകളാണ്​ കണ്ടെത്തിയത്​. ഇതിൽ BA.1, BA.1.1 എന്നീ വകഭേദങ്ങളാണ്​ ഇപ്പോൾ പടർന്നു പിടിക്കുന്നത്​.

എന്നാൽ, BA.2 വകഭേദവും പതിയെ പടരുകയാണെന്ന്​ ലോകാരോഗ്യ സംഘടന വ്യക്​തമാക്കുന്നു. നിരവധി തവണ ജനിതമാറ്റം സംഭവിച്ച BA.2 വകഭേദം 57 രാജ്യങ്ങളിലാണ്​ പടർന്നത്​. ഒമിക്രോണിന്‍റെ സബ്​വേരിയന്‍റുകളെ കുറിച്ച്​ പരിമിതമായ വിവരങ്ങൾ മാത്രമാണ്​ ഇപ്പോൾ ലഭ്യമായിട്ടുള്ളത്​. നിലവിൽ ലഭ്യമായ വിവരങ്ങളനുസരിച്ച്​ അതിവേഗത്തിൽ ഒമിക്രോണിന്‍റെ പുതിയ വകഭേദം പടരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - BA.2 Omicron sub-variant found in 57 countries: WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.