ടോക്യോ: മോശം കാലാവസ്ഥയെത്തുടർന്ന് ജപ്പാന്റെ ബഹിരാകാശ ഏജൻസി തിങ്കളാഴ്ച്ച മൂന്നാം തവണയും ‘മൂൺ സ്‌നൈപ്പർ’ ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചു.
നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ചേർന്ന് വികസിപ്പിച്ചെടുത്ത ഗവേഷണ ഉപഗ്രഹവും തനേഗാഷിമ ദ്വീപിൽ നിന്ന് വിക്ഷേപിക്കാനിരുന്ന എച്ച്-2-എ റോക്കറ്റിൽ ഉണ്ടായിരുന്നു. ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ) പുതിയ തീയതി പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞയാഴ്ച ഇന്ത്യ ചന്ദ്രനിൽ ചാന്ദ്രയാൻ- 3 വിജയകരമായി ഇറക്കിയിരുന്നു. നാസയുടെ ആർട്ടെമിസ്- 1 എന്ന പേടകത്തിൽ ഒമോട്ടേനാഷി എന്ന ചാന്ദ്ര പേടകം ഇറക്കാൻ ജപ്പാൻ നേരത്തേ ശ്രമിച്ചിരുന്നു, പക്ഷേ ദൗത്യം പരാജയപ്പെടുകയായിരുന്നു. ചന്ദ്രനിലെ ഒരു നിർദ്ദിഷ്ട ലക്ഷ്യത്തിന്റെ 100 മീറ്ററിനുള്ളിൽ (330 അടി) ലാൻഡ് ചെയ്യാനാണ് ജാക്സ ലക്ഷ്യമിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.