പാരീസ് ഒളിമ്പിക്‌സ് സുരക്ഷാ വിവരങ്ങൾ അടങ്ങിയ ബാഗ് മോഷണം പോയി

പാരീസ്: പാരീസ് ഒളിമ്പിക് ഗെയിംസിനുള്ള പൊലീസ് സുരക്ഷാ പ്ലാനുകൾ അടങ്ങിയ കമ്പ്യൂട്ടറും രണ്ട് യു.എസ്.ബി മെമ്മറി സ്റ്റിക്കുകളും അടങ്ങിയ ബാഗ് തിങ്കളാഴ്ച വൈകുന്നേരം ഗാരെ ഡു നോർഡ് സ്റ്റേഷനിൽ വെച്ച് മോഷണം പോയി. അന്വേഷണത്തിൽ ബാഗ് പാരീസ് സിറ്റി ഹാളിൽ നിന്നുള്ള ഒരു എഞ്ചിനീയറുടെതാണ് വ്യക്തമായി.

അദ്ദേഹം ബാഗ് കമ്പാർട്ടുമെന്‍റിൽ വെച്ച് പുറത്തിറങ്ങിയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ വൈകിയതിനാൽ മറ്റ് ട്രെയിനുകൾ അന്വേഷിച്ച് തിരിച്ച് വന്നപ്പോഴാണ് ബാഗ് മോഷണം പോയ വിവരം അറിയുന്നത്. ഉടൻ പൊലീസിൽ പരാതിപ്പെട്ടു. തന്‍റെ വർക്ക് കമ്പ്യൂട്ടറിലും രണ്ട് യു.എസ്.ബി സ്റ്റിക്കുകളിലും സെൻസിറ്റീവ് ഡാറ്റ അടങ്ങിയിട്ടുണ്ടെന്ന് എഞ്ചിനീയർ പറഞ്ഞു. തുടർന്ന് റീജണൽ ട്രാൻസ്‌പോർട്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഉടൻ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Bag containing Paris Olympics security information stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.