ഹസീനയുടെ ഇന്ത്യയിലെ താമസം ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശിൽ രാജിവെച്ച മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഇന്ത്യയിലെ താമസം ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹീദ് ഹുസൈൻ പറഞ്ഞു. ഒരാൾ മറ്റൊരു രാജ്യത്ത് താമസിക്കുന്നത് എങ്ങനെ ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം വാർത്ത ഏജൻസിയുമായി സംസാരിക്കവെ ചോദിച്ചു.

ഇന്ത്യയും ബംഗ്ലാദേശും പൊതുതാൽപര്യങ്ങളുള്ള രാജ്യങ്ങളാണ്. അത് തുടരും. എല്ലാക്കാലവും ഇന്ത്യയുമായി നല്ല ബന്ധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വിദേശകാര്യ മന്ത്രാലയത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കവെ, ഹസീനയെ തിരികെ എത്തിക്കുന്നതിന്റെ സാധ്യത വാർത്ത ലേഖകർ ആരാഞ്ഞിരുന്നു. ഇക്കാര്യം നിയമ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, പ്ര​ക്ഷോ​ഭ​ത്തി​നി​ടെ നി​യ​മ​പാ​ല​ക​രി​ൽ​നി​ന്ന് കൊ​ള്ള​യ​ടി​ച്ച​തും മ​റ്റു​മാ​യ അ​ന​ധി​കൃ​ത തോ​ക്കു​ക​ൾ ആ​ഗ​സ്റ്റ് 19ന​കം അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ തി​രി​ച്ചേ​ൽ​പി​ക്ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല ഭ​ര​ണ​സം​വി​ധാ​നം ആ​വ​​ശ്യ​പ്പെ​ട്ടു. 19നു​ശേ​ഷം ആ​യു​ധ​ങ്ങ​ൾ​ക്കാ​യി വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ഉ​പ​ദേ​ശ​ക​ൻ റി​ട്ട. ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സ​ഖാ​വ​ത് ഹു​സൈ​ൻ അ​റി​യി​ച്ചു.

Tags:    
News Summary - Bangladesh says Hasina's stay in India will not affect bilateral relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.