യു.​എ​സ് അ​ട​ക്കം ലോ​ക​രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത സാ​മ്പ​ത്തി​ക ഉ​പ​രോ​ധ ന​ട​പ​ടി​ക​ൾ റ​ഷ്യ​യെ ഉ​ല​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ. ഉ​ട​ൻ അ​ല്ലെ​ങ്കി​ലും ദീ​ർ​ഘ​കാ​ല​യ​ള​വി​ൽ റ​ഷ്യ​ക്ക് ഇ​ത് വ​ൻ തി​രി​ച്ച​ടി​യാ​കു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. 1979ൽ ​റ​ഷ്യ അ​ഫ്ഗാ​നി​സ്താ​നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ​പ്പോ​ൾ യു.​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം ഏ​റെ​നാ​ൾ റ​ഷ്യ​യെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യി​ലാ​ക്കി​യി​രു​ന്നു.

2014ൽ ​റ​ഷ്യ ക്രീ​മി​യ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ന​ട​പ്പാ​ക്കി​യ ഉ​പ​രോ​ധം ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ത​ങ്ങ​ളു​ടെ വ​രു​തി​യി​ൽ നി​ൽ​ക്കാ​ത്ത രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ഉ​പ​രോ​ധം യു.​എ​സി​ന്റെ പ്ര​ധാ​ന ആ​യു​ധ​മാ​ണ്. ഇ​റാ​ൻ, ലി​ബി​യ, കൊ​ളം​ബി​യ, വെ​നി​സ്വേ​ല തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ നേ​ര​ത്തേ യു.​എ​സ് ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. യു.​എ​സി​ന്റെ എ​തി​ർ​പ​ക്ഷ​ത്തു നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ ഉ​പ​രോ​ധ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഒ​രു ഘ​ട്ട​ത്തി​ൽ ഡോ​ള​റി​ന്റെ ആ​ധി​പ​ത്യ​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

റ​ഷ്യ​യി​ൽ ഉ​പ​രോ​ധ​ത്തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ

1. യു​ക്രെ​യ്ൻ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ത​ക​ർ​ന്ന റ​ഷ്യ​ൻ ഓ​ഹ​രി വി​പ​ണി​യു​ടെ വീ​ഴ്ച ഏ​റെ​നാ​ൾ നി​ല​നി​ൽ​ക്കും.

2. റ​ഷ്യ​ൻ നാ​ണ​യ​മാ​യ റൂ​ബി​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​ത്ത​ക​ർ​ച്ച നേ​രി​ടു​ന്നു.

3. സാ​മ്പ​ത്തി​ക​മാ​യി അ​നു​കൂ​ല​മ​ല്ലാ​ത്ത വി​പ​ണി​സാ​ഹ​ച​ര്യം എ​ല്ലാ​ത​രം ബി​സി​ന​സു​ക​ളെ​യും വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. പു​തി​യ മൂ​ല​ധ​നം, ബി​സി​ന​സ് എ​ന്നി​വ ആ​ക​ർ​ഷി​ക്കാ​ൻ രാ​ജ്യ​ത്തി​നു ക​ഴി​യി​ല്ല.

4. റ​ഷ്യ​യെ ഏ​റ്റ​വും ബാ​ധി​ക്കു​ക യു.​എ​സ് ഉ​പ​രോ​ധം. യു.​എ​സ് ഡോ​ള​റാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ ക​രു​ത​ൽ ധ​ന​ശേ​ഖ​രം. ലോ​ക​ത്തെ ബി​സി​ന​സ് ഇ​ട​പാ​ടു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ഡോ​ള​ർ വ​ഴി​യാ​ണ്. റ​ഷ്യ​യി​ലെ വ​ൻ​കി​ട ബാ​ങ്കു​ക​ൾ​ക്കും പു​ടി​നു​മാ​യി ബ​ന്ധ​മു​ള്ള വ​ൻ സ​മ്പ​ന്ന​ർ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് വ​ഴി അ​മേ​രി​ക്ക​യു​മാ​യു​ള്ള റ​ഷ്യ​ൻ ബി​സി​ന​സു​കാ​രു​ടെ ഇ​ട​പാ​ടു​ക​ൾ ത​ട​സ്സ​പ്പെ​ടും. യു.​എ​സി​ലെ റ​ഷ്യ​ൻ ബി​സി​ന​സ് ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ച​തും തി​രി​ച്ച​ടി​യാ​കും.

5. ആ​ഗോ​ള സ​മ്പ​ത്തി​ന്റെ പ​കു​തി​യി​ലേ​റെ കൈ​കാ​ര്യം​ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളെ അ​മേ​രി​ക്ക​ൻ പ​ക്ഷ​ത്ത് നി​ല​നി​ർ​ത്തു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ബൈ​ഡ​ൻ വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. ഇ​ത് യൂ​റോ, പൗ​ണ്ട്, യെ​ൻ നാ​ണ​യ​ങ്ങ​ളു​മാ​യു​ള്ള റൂ​ബി​ളി​ന്റെ വി​നി​മ​യ​ത്തെ​യും ബാ​ധി​ക്കും.

6. റ​ഷ്യ​ൻ ബാ​ങ്കു​ക​ൾ വ​ഴി യു.​എ​സ് വി​പ​ണി​യി​ലി​റ​ങ്ങേ​ണ്ട ഒ​രു ട്രി​ല്യ​ൺ ഡോ​ള​ർ (ഏ​ഴ​ര​ല​ക്ഷം കോ​ടി) ഉ​പ​രോ​ധം വ​ഴി ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു.

7. റ​ഷ്യ​യി​ലേ​ക്കു​ള്ള സാ​​ങ്കേ​തി​ക വ​സ്തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി മു​ട​ങ്ങും. റ​ഷ്യ​ൻ സാ​​ങ്കേ​തി​ക മേ​ഖ​ല​ക്ക് ഇ​ത് വ​ൻ തി​രി​ച്ച​ടി​യാ​കും.

8. ''യു.​എ​സി​നും സ​ഖ്യ​രാ​ജ്യ​ങ്ങ​ൾ​ക്കും പ​ര​മാ​വ​ധി പ​രി​ക്ക് കു​റ​ച്ച് വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് റ​ഷ്യ​ക്കെ​തി​രാ​യ ഉ​പ​രോ​ധം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ദീ​ർ​ഘ​കാ​ല​യ​ള​വി​ൽ റ​ഷ്യ​യി​ൽ ഇ​ത് ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും'' -യു.​എ​സ് പ്ര​സി​ഡ​ന്റ് ബൈ​ഡ​ൻ

9. ഉ​പ​രോ​ധം റ​ഷ്യ​യെ പി​ടി​ച്ചു​ല​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും. ചി​ല​പ്പോ​ൾ ഏ​റെ​നാ​ൾ-​ബ്ര​യാ​ൻ ഒ ​ടൂ​ൾ (2017 വ​രെ യു.​എ​സ് ധ​ന​കാ​ര്യ വി​ഭാ​ഗ​ത്തി​ലെ ഉ​പ​രോ​ധ ന​ട​പ​ടി​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ).

ഉ​പ​രോ​ധ ന​ട​പ​ടി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ

1. റ​ഷ്യ​ൻ ബാ​ങ്കു​ക​ൾ, ക​മ്പ​നി​ക​ൾ, ക​യ​റ്റു​മ​തി, സെ​മി​ക​ണ്ട​ക്ട​ർ ബി​സി​ന​സ് എ​ന്നി​വ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണം

2. അ​മേ​രി​ക്ക​ക്കൊ​പ്പം 27 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും മ​റ്റു പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളും ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചു

3. ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ആ​സ്ട്രേ​ലി​യ എ​ന്നി​വ​യും യു.​എ​സി​നൊ​പ്പം ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തി

4. ലോ​ക​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലെ പ​ണ ഇ​ട​പാ​ട് സം​വി​ധാ​ന​മാ​യ 'സ്വി​ഫ്റ്റി'​ൽ​നി​ന്ന് യു.​എ​സ് റ​ഷ്യ​യെ ഒ​ഴി​വാ​ക്കി

5. റ​ഷ്യ​ൻ സ​മ്പ​ന്ന​രു​ടെ ഇ​ട​പാ​ടു​ക​ൾ​ക്ക് വി​ല​ക്ക്, കാ​ന​ഡ 58 റ​ഷ്യ​ൻ വ്യ​ക്തി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി

6. റ​ഷ്യ​ൻ വി​മാ​ന​മാ​യ എ​യ​റോ​​ഫ്ലോ​ട്ടി​ന് ബ്രി​ട്ട​നി​ൽ ഇ​റ​ങ്ങാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ചു.

7. റ​ഷ്യ​യു​ടെ നോ​ഡ് സ്ട്രീം ​ര​ണ്ട് വാ​ത​ക പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി ജ​ർ​മ​നി റ​ദ്ദാ​ക്കി

Tags:    
News Summary - Bans will strain Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.