സിഡ്നി: കോവിഡ് പ്രതിരോധത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിെൻറ പാളിച്ചകൾ ചൂണ്ടിക്കാട്ടിയ ആസ്ട്രേലിയൻ ദിനപത്രത്തിനെതിരെ ഇന്ത്യൻ ഹൈകമീഷൻ. അടിസ്ഥാനങ്ങളില്ലാത്ത അപവാദ പ്രചാരണമാണ് ആസ്ട്രലിയൻ പത്രമായ ദ ഓസ്ട്രേലിയൻ നടത്തിയതെന്നാണ് ഹൈകമീഷൻ നിലപാട്. "Modi leads India out of lockdown എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഹൈകമീഷനെ ചൊടുപ്പിച്ചത്.
തെരഞ്ഞെടുപ്പ് റാലികളും കുംഭമേളയും വിഗദഗ്ധരുടെ ഉപദേശങ്ങൾ അവഗണിച്ചതുമാണ് ഇന്ത്യയിലെ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന കടുത്ത ഓക്സിജൻ ക്ഷാമത്തെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. വാക്സിൻ വിതരണത്തിലെ അപാകതകളെ കുറിച്ചും സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങളുമെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
റിപ്പോർട്ട് പുറത്ത് വന്നതോടെ പത്രത്തിെൻറ എഡിറ്റർ-ഇൻ-ചീഫ് ക്രിസ്റ്റഫർ ഡോറേക്ക് ഇന്ത്യൻ ഹൈകമീഷൻ കത്തയച്ചു. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചായിരുന്നു കത്ത്. ഇന്ത്യ കോവിഡ് പരിശോധനക്കും ചികിത്സക്കുമായി വലിയ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. ഈ സൗകര്യങ്ങൾ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവൻ രക്ഷിച്ചു. കോവിഡിലെ ഇന്ത്യയുടെ നടപടികളെ ലോകം പ്രകീർത്തിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.