കിയവ്: കിഴക്കൻ യുക്രെയ്നിലെ ബഖ്മുട്ടിൽ രക്തരൂക്ഷിത പോരാട്ടം. ഇവിടെ ആധിപത്യം സ്ഥാപിച്ചതായി റഷ്യ അവകാശപ്പെടുന്നുവെങ്കിലും പ്രതിരോധം തുടരുന്നതായാണ് യുക്രെയ്ൻ സേന പറയുന്നത്. ബഖ്മുട്ടിലെ രണ്ട് ഭാഗങ്ങൾ കൂടി റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് പിടിച്ചടക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇരുപക്ഷത്തും കനത്ത ആൾനാശമുണ്ടായ, യുക്രെയ്നിലെ മറ്റെവിടെയും ഉണ്ടായിട്ടില്ലാത്ത ഉഗ്ര പോരാട്ടം നടക്കുന്നതായാണ് റിപ്പോർട്ട്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. അതേസമയം, കനത്ത നഷ്ടമുണ്ടായെന്ന് ഇരുപക്ഷവും സമ്മതിക്കുന്നുണ്ട്. സിവിലിയന്മാർ ഭൂരിഭാഗവും ഒഴിഞ്ഞുപോയ പ്രദേശത്ത് സൈന്യം നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമാണ്.
ഡോൺബാസിലേക്കും ഡോണെറ്റ്സ്കിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും കടക്കാൻ ബഖ്മുത് പിടിച്ചടക്കുന്നതിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ റഷ്യയെ പ്രേരിപ്പിക്കുന്നത്. ഇടക്ക് ഈ ഭാഗത്തുനിന്ന് പിൻവാങ്ങിയ യുക്രെയ്ൻ സൈന്യം കഴിഞ്ഞ മാസം പ്രത്യാക്രമണം തുടങ്ങിയതോടെയാണ് പോരാട്ടം കനത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.