വാഷിങ്ടൺ: ഗസ്സക്കു മേൽ നീണ്ട 11 നാൾ മാരക ആയുധങ്ങൾ വർഷിച്ച് കനത്ത നാശം വിതക്കുന്നതിനിടെ ഇസ്രായേലിന് ഇനിയും ആക്രമണത്തിന് പുതിയ ആയുധങ്ങൾ നൽകാൻ കരാറൊപ്പിട്ട ജോ ബൈഡൻ ഭരണകൂടത്തിനെതിരെ യു.എസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് സെനറ്റർ ബെർണി സാൻഡേഴ്സ്. കരാർ അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെടുന്ന കരാർ പ്രതിനിധി സഭയിലാണ് അവതരിപ്പിച്ചത്. ഇസ്രായേലിന് പിന്തുണ നൽകിയുള്ള കരാർ കഴിഞ്ഞ ദിവസം റിപ്പബ്ലിക്കൻ സെനറ്റർ റിക്ക് സ്കോട്ട് അവതരിപ്പിച്ചതിന് മറുപടിയായാണ് സാൻഡേഴ്സിെൻറ പ്രമേയം. ആയുധ കരാറിന് സഭ അംഗീകാരം നൽകുമെന്നുറപ്പുള്ളതിനാൽ പിൻവലിക്കപ്പെടാൻ സാധ്യത വിരളമാണ്.
ഗസ്സക്കു മേലുള്ള പുതിയ ആക്രമണത്തോടെ യു.എസ് ഭരണകക്ഷിയായ ഡെമോക്രാറ്റുകൾക്കിടയിൽ കടുത്ത ഭിന്നത രൂപപ്പെട്ടിരുന്നു. പാർട്ടിയിലെ പുരോഗമന വിഭാഗവും സെൻട്രിസ്റ്റുകളും തമ്മിലാണ് ഭിന്നത. നേരത്തെ അനുമതി നൽകിയ കരാറിന് സഭാ തല പുനഃപരിശോധനക്കായി മേയ് അഞ്ചിനാണ് യു.എസ് കോൺഗ്രസിന് കൈമാറിയത്. ഇസ്രായേലിന് ആയുധ കൈമാറ്റം ഇരു പാർട്ടികളിലെയും ഭൂരിപക്ഷവും അംഗീകരിക്കുമെന്നതിനാൽ ഇത്തവണയും തടസ്സമില്ലാതെ പാസാകുമെന്നുറപ്പാണ്.
പ്രതിനിധി സഭയിലെ അലക്സാണ്ട്ര ഒക്കേഷിയോ കോർട്ടസ്, മാർക് പൊകാൻ, റാശിദ തുലൈബ് എന്നിവരുടെ പിന്തുണയോടെയാണ് സാൻഡേഴ്സ് പ്രമേയം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.