ബൈഡെൻറ സ്ഥാനാരോഹണം അട്ടിമറിക്കാൻ 'ട്രംപ് കൂട്ടം'; കാപിറ്റോളിന് കാവലൊരുക്കാൻ കാൽലക്ഷം പട്ടാളക്കാർവാഷിങ്ടൺ: അമേരിക്കയും ലോകവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയുക്ത പ്രസിഡൻറ് ജോ ബൈഡെൻറ സ്ഥനാരോഹണ ചടങ്ങ് അലങ്കോലമാക്കാൻ തീവ്ര വലതുപക്ഷവും ട്രംപ് അനുകൂലികളും കാപിറ്റോൾ ലക്ഷ്യമിട്ട് പ്രവഹിക്കുന്നതായി റിപ്പോർട്ട്. ജനുവരി ആറിന് ഭരണസിരാ കേന്ദ്രമായ കാപിറ്റോളിൽ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ നിരവധി പേർ മരിച്ചത് ദുഃസ്വപ്നമായി യു.എസിനെ വേട്ടയാടുന്നതിനാൽ കനത്ത സുരക്ഷയൊരുക്കിയാണ് ഇതിനെ നേരിടാൻ അധികൃതർ ഒരുങ്ങുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നാഷനൽ ഗാർഡിനെ വ്യാപകമായി വിന്യസിച്ചും സർക്കാർകെട്ടിടങ്ങൾക്ക് ചുറ്റും കമ്പിവേലികൾ കെട്ടിയും ചിലയിടങ്ങളിൽ ഔദ്യോഗിക ചടങ്ങുകൾ വിലക്കിയും സർക്കാർ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും ബൈഡെൻറ സ്ഥനാരോഹണത്തോടനുബന്ധിച്ച് സായുധ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് രാജ്യം മുഴുക്കെ സുരക്ഷ ശക്തമാക്കി സർക്കാർ നപടികൾ ഊർജിതമാക്കിയത്.
ഞായറാഴ്ച വാഷിങ്ടണിൽ 'ബൂഗലോ ബോയിസ്' എന്ന തീവ്ര വലതുപക്ഷ സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തോക്കിനെ അനുകൂലിക്കുന്ന ഈ സംഘടന രാജ്യത്ത് ആഭ്യന്തര സംഘർഷം സൃഷ്ടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മുമ്പും പലതവണ പ്രശ്നങ്ങൾ സൃഷ്ടിച്ച ചരിത്രമുള്ളതാണ് 'ബൂഗലോ ബോയിസ്'.
പ്രശ്ന സാധ്യത കണക്കിലെടുത്ത് വാഷിങ്ടൺ ഡി.സിയിൽ മാത്രം കാൽലക്ഷം നാഷനൽ ഗാർഡ് ൈസനികരെയാണ് വിന്യസിക്കുന്നത്. കുഴപ്പക്കാരെ കണ്ടെത്താൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.